• HOME
  • »
  • NEWS
  • »
  • sports
  • »
  • Babita Phogat with BJP | ഗുസ്തി താരം ബബിത ഫോഗട്ട് BJPയിൽ ചേർന്ന് രാഷ്ട്രീയത്തിലേക്ക്; സർക്കാർ ജോലി ഉപേക്ഷിച്ചു

Babita Phogat with BJP | ഗുസ്തി താരം ബബിത ഫോഗട്ട് BJPയിൽ ചേർന്ന് രാഷ്ട്രീയത്തിലേക്ക്; സർക്കാർ ജോലി ഉപേക്ഷിച്ചു

2014ലെ കോമൺവെൽത്ത് ഗെയിംസിൽ വിജയി ആയിരുന്നു ബബിത ഫോഗട്ട്. 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദാദ്രിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ബബിത ഫോഗട്ട്

ബബിത ഫോഗട്ട്

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഒരു കൈ പരീക്ഷിക്കാൻ അന്താരാഷ്ട്ര ഗുസ്തി താരം ബബിത ഫോഗട്ട്. ഇതിനായി സർക്കാർ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് താരം. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ദാദ്രിയിൽ നിന്ന് ബബിത മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഏതായാലും ചൊവ്വാഴ്ച സർക്കാർ ജോലി രാജി വച്ചിരിക്കുകയാണ് ബബിത ഫോഗട്ട്. ഹരിയാന കായികവകുപ്പിന്റെ ഉപഡയറക്ടർ സ്ഥാനം ബബിത രാജിവച്ചു. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥിയായി താരം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

    "ഞാൻ രാഷ്ട്രീയത്തിൽ സജീവമാകാൻ പോകുകയാണ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് കൂടാതെ ഹരിയാനയിലെ ബറോഡ നിയമസഭ ഉപതെരഞ്ഞെടുപ്പിലും പ്രചരണത്തിൽ സജീവമായി പങ്കെടുക്കാൻ പോകുകയാണ്" - രാജിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബബിത പറഞ്ഞു. ബബിതയെയും കബഡി താരം കവിതാ ദേവിയെയും കായികവകുപ്പിൽ ഉപഡയറക്ടർമാരായി ജൂലൈ 30ന് നിയമിച്ചിരുന്നു.

    You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]

    2014ലെ കോമൺവെൽത്ത് ഗെയിംസിൽ വിജയി ആയിരുന്നു ബബിത ഫോഗട്ട്. 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദാദ്രിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. നേരത്തെ, 2019 ഓഗസ്റ്റ് 13ന് പൊലീസ് സബ് ഇൻസ്പെക്ടർ സ്ഥാനത്ത് നിന്ന് അവർ രാജിവച്ചിരുന്നു. ദ്രോണാചാര്യ ജേതാവ് കൂടിയായ പിതാവ് മഹാവിർ ഫോഗട്ടിനൊപ്പം ബി ജെ പിയിൽ ചേർന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരുന്നു രാജി.

    ബോളിവുഡ് താരം ആമിർ ഖാൻ നായകനായ 'ദംഗൽ' സിനിമ പറഞ്ഞത് മഹാവിർ ഫോഗട്ടിന്റെയും മക്കളായ ബബിത ഫോഗട്ടിന്റെയും ഗീത ഫോഗട്ടിന്റെയും കഥ ആയിരുന്നു. രണ്ടു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയിട്ടുള്ള ബബിത ഒളിംപ്യനുമാണ്.

    ഹരിയാനയിലെ ബിവാനി ജില്ലയിലെ ജാട്ട് സമുദായംഗമാണ് മഹാവിർ സിംഗ് ഫോഗട്ട്. ഗീത, ബബിത, റിത്തു, സംഗീത എന്നീ നാല് പെൺമക്കളാണ് ഇദ്ദേഹത്തിന്. മരണമടഞ്ഞ സഹോദരന്റെ പുത്രിമാരായ വിനീഷും, പ്രിയങ്കയും മഹാവിരിന്റെ രക്ഷാകർത്തത്തിലാണ് വളരുന്നത്. റിത്തു ദേശീയ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയങ്കയും സംഗീതയും ജൂനിയർ അന്താരാഷ്ട്രതാരങ്ങളാണ്.



    2019 ജൂണിൽ സഹ ഗുസ്തിതാരം ആയിരുന്ന വിവേക് സുഹഗുമായി വിവാഹം നിശ്ചയിക്കുകയും അതേവർഷം നവംബറിൽ തന്നെ ഇവർ വിവാഹിതർ ആകുകയും ചെയ്തു. 2019ൽ തന്റെ പ്രതിശ്രുത വരനായ വിവേകിനൊപ്പം നാച് ബലിയേയിൽ ബബിത പങ്കെടുത്തിരുന്നു.
    Published by:Joys Joy
    First published: