നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇത് ഇന്ത്യയുടെ ധീരപുത്രന്; അരുണാചലിനെതിരായ സെഞ്ച്വറി അഭിനന്ദിന് സമര്‍പ്പിച്ച് സാഹ

  'ഇത് ഇന്ത്യയുടെ ധീരപുത്രന്; അരുണാചലിനെതിരായ സെഞ്ച്വറി അഭിനന്ദിന് സമര്‍പ്പിച്ച് സാഹ

  ട്വിറ്ററിലൂടെയാണ് താരം സെഞ്ച്വറി നേട്ടം അഭിനനന്ദന് സമര്‍പ്പിക്കുന്നതായി പറഞ്ഞത്

  saha

  saha

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറി നേട്ടം പാക് പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന് സമര്‍പ്പിച്ച് വൃദ്ധിമാന്‍ സാഹ. പശ്ചിമ ബംഗാള്‍ താരമായ സാഹ അരുണാചല്‍പ്രദേശിനെതിരെ നേടിയ സെഞ്ച്വറിയാണ് അഭിനന്ദന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വെറും 62 പന്തില്‍ നിന്ന് 129 റണ്‍സാണ് സാഹ അടിച്ചുകൂട്ടിയത്.

   സാഹയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ ബംഗാള്‍ 107 റണ്‍സിനാണ് അരുണാചലിനെ പരാജയപ്പെടുത്തിയത്. മത്സരശേഷം ട്വിറ്ററിലൂടെയാണ് താരം സെഞ്ച്വറി നേട്ടം അഭിനനന്ദന് സമര്‍പ്പിക്കുന്നതായി പറഞ്ഞത്.

   Also Read: മാക്‌സ്‌വെല്ലിന്റെ സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര സ്വന്തമാക്കി ഓസീസ്

    

   'ഇന്നത്തെ പ്രകടനത്തെ അഭിനന്ദിച്ച് എല്ലാവര്‍ക്കും നന്ദി. ഈ ഇന്നിങ്സ് എനിക്കേറെ പ്രിയപ്പെട്ടതാണ്. ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജപുത്രന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നു. അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നു' സാഹ ട്വീറ്റ് ചെയ്തു.   അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍വെച്ച് അല്‍പ്പസമയത്തിനുള്ളില്‍ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറും. വ്യോമസേന കമാന്‍ഡറെ സ്വീകരിക്കാനായി നിരവധിയാളുകളാണ് വാഗ അതിര്‍ത്തിയില്‍ എത്തിയിട്ടുള്ളത്.

   First published:
   )}