HOME » NEWS » Sports » WTC FINAL DONT PLAY FOR YOUR OWN GAIN SAYS VENKATESH PRASADS ADVICE TO INDIAN BOWLERS SAR

'സ്വന്തം നേട്ടങ്ങൾക്കായി കളിക്കരുത്', ഇന്ത്യൻ ബോളർമാർക്ക് വെങ്കടേഷ് പ്രസാദിന്റെ നിർദേശം

'എപ്പോഴും ബൗളര്‍മാര്‍ തമ്മിൽ മികച്ച രീതിയില്‍ ഒരു ധാരണ ഉണ്ടാകണം. അതാണ്‌ ടീമിന്റെ ജയത്തില്‍ പ്രധാനവും'

News18 Malayalam | news18-malayalam
Updated: June 5, 2021, 6:10 PM IST
'സ്വന്തം നേട്ടങ്ങൾക്കായി കളിക്കരുത്', ഇന്ത്യൻ ബോളർമാർക്ക് വെങ്കടേഷ് പ്രസാദിന്റെ നിർദേശം
venketesh prasad
  • Share this:
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസർമാരുടെ ലിസ്റ്റിൽ മുൻ നിരയിൽ വെങ്കടേഷ് പ്രസാദ് എന്ന പേരുണ്ടാകും. 1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകങ്ങളിലൊരാളായിരുന്നു സ്റ്റാർ പേസര്‍ വെങ്കടേഷ് പ്രസാദ്. 1994 മുതല്‍ 2001 വരെ നീണ്ട എട്ടു വർഷ അന്താരാഷ്ട്ര കരിയറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. സ്വതവേ ശാന്തശീലനായാണ് അറിയപ്പെടുന്നതെങ്കിലും 1996ലെ ലോകകപ്പ് ഇന്ത്യ-പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആമിര്‍ സൊഹൈലിന്റെ വിക്കറ്റ് എടുത്തതിന് ശേഷമുള്ള പ്രസാദിന്റെ രൗദ്രഭാവം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

നിലവിൽ ഇന്ന് ഏതൊരു ബാറ്റിംഗ് നിരയും ഭയക്കുന്ന ബൗളിംഗ് പടയായി ഇന്ത്യന്‍ ടീം മാറി കഴിഞ്ഞു. എന്നാൽ ഒരു കാലത്ത് ഇന്ത്യൻ ബൗളിങ്ങ് നിര ഇങ്ങനെയൊന്നുമല്ലായിരുന്നു. ഇത്രയും ശക്തമല്ലായിരുന്നു ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റ്. എന്നാൽ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അധിപത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് സ്പിന്നര്‍മാര്‍ക്കൊപ്പം പേസ് ബൗളിങ്ങ് സംഘവുമാണ്. ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്, എന്നിവര്‍ അടങ്ങിയ ബൗളിങ്ങ് നിരയെ ഏത് ടീമും കൊതിക്കും. ആക്രമണശൈലി പിന്തുടർന്ന് പന്തെറിയുമ്പോഴും വിക്കറ്റ് വീഴ്ത്തുന്നതിലും കണിശത കാണിക്കുന്ന ഇന്ത്യൻ ബോളർമാർക്ക് വരാനിരിക്കുന്ന ടെസ്റ്റ്‌ മത്സരങ്ങൾക്ക് മുന്നോടിയായി നിർദേശങ്ങൾ നൽകുകയാണ് മുൻ പേസർ വെങ്കടേഷ് പ്രസാദ്.

ഇന്ത്യൻ പേസ് ബോളർമാർ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യം നൽകരുതെന്നാണ് അദ്ദേഹം പറയുന്നത്. 'എല്ലാ കളികളും പ്രധാനമാണ്. ടീം ഇന്ത്യയുടെ പേസ് സഖ്യം ഒരിക്കലും വ്യക്തികത നേട്ടങ്ങള്‍ക്കായി കളിക്കരുത്. എപ്പോഴും ബൗളര്‍മാര്‍ തമ്മിൽ മികച്ച രീതിയില്‍ ഒരു ധാരണ ഉണ്ടാകണം. അതാണ്‌ ടീമിന്റെ ജയത്തില്‍ പ്രധാനവും'- താരം അഭിപ്രായപ്പെട്ടു. ഇത് വ്യക്തമാക്കുന്നതിനായി താരം ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി.

Also Read- WTC Final | ആദ്യ മൂന്ന് ദിനങ്ങൾ പരസ്പരം കാണാൻ കഴിയില്ല, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് കർശന ക്വാറന്റൈൻ

'ബൗളിങ്ങ് യൂണിറ്റിലും കൂട്ടുകെട്ടുകളുണ്ട്. ഉദാഹരണത്തില്‍ ജവഗല്‍ ശ്രീനാഥിന്റെ കാര്യമെടുക്കുക. ശ്രീനാഥിന്റെ പന്തുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അറ്റാക്ക് ചെയ്യാതെ ശ്രദ്ധയോടെയാണ് ഓരോ താരങ്ങളും കളിച്ചിരുന്നത്. ഇതോടെ ബാറ്റ്‌സ്മാൻ സമ്മര്‍ദ്ദത്തിലാകും. അവര്‍ എനിക്കെതിരെ അറ്റാക്ക് ചെയ്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റുകളും നഷ്ടമാവും. ബൗളര്‍മാര്‍ തമ്മിലുള്ള ധാരണയാണ് പ്രധാനം'- വെങ്കടേഷ് പ്രസാദ് കൂട്ടിച്ചേർത്തു.

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ആരംഭിക്കുക. ജൂണ്‍ 18ന് സതാംപ്ടണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക.

News summary: Venkatesh Prasad suggests bowlers should play as good partners without giving importance to personal achievements.
Published by: Anuraj GR
First published: June 5, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories