• HOME
 • »
 • NEWS
 • »
 • sports
 • »
 • WTC | ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ; മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരും ടീമിൽ

WTC | ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ; മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരും ടീമിൽ

ഫാസ്റ്റ് ബോളർമാർക്ക് പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്നാഹ മത്സരത്തിലെ മികവ് ജഡേജയ്ക്ക് തുണയായെന്നാണ് വിലയിരുത്തൽ

Ashwin and Jadeja

Ashwin and Jadeja

 • Share this:
  സതാംപ്ടണ്‍: ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ബൗളിംഗ് നിര. ടീമിൽ ഫാസ്റ്റ് ബോളർമാരായി ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരും ഉണ്ട്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനെയുമാണ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  ഫാസ്റ്റ് ബോളർമാർക്ക് പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്നാഹ മത്സരത്തിലെ മികവ് ജഡേജയ്ക്ക് തുണയായെന്നാണ് വിലയിരുത്തൽ. മഴ പെയ്യാനുള്ള സാധ്യതയും കാലാവസ്ഥാ സാഹചര്യവും കണക്കിലെടുത്ത് നാലു പേസർമാരുമായി ഇന്ത്യ കളിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ജഡേജയെ ഉൾപ്പെടുത്തിയതിലൂടെ ബാറ്റിങ് നിരയുടെ ആഴം വർദ്ധിപ്പിക്കാമെന്നും ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നു.

  നിലവിൽ ഇംഗ്ലണ്ടിൽ വരണ്ട കാലാവസ്ഥയാണ്. എന്നാൽ മത്സരം പുരോഗമിക്കുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ പൊതുവെ സ്പിൻ ബോളർമാരെ നേരിടാനുള്ള ന്യൂസിലാൻഡിന്‍റെ ന്യൂനത മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പരിചയസമ്പത്ത് ഇഷാന്തിന് തുണയായി.

  അതേസമയം കീവിസ് പേസ് നിര സുശക്തമാണ്. ട്രെന്റ് ബോൾട്ട്, ടിം സൌത്തി, കൈലി ജാമിസൺ, നീൽ വാഗ്നർ, മാറ്റ് ഹെൻ‌റി എന്നിവർ ഉൾപ്പെട്ട ടീം ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം ഇതേ പേസ് നിരയോട് ഇന്ത്യ തോറ്റിരുന്നു. 2020 ൽ ന്യൂസിലൻഡിനോട് പര്യടനം നടത്തിയപ്പോൾ ഇന്ത്യ 2-0ന് തോറ്റു.

  രോഹിത് ശർമ, ഷുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ന്യൂസിലാന്റിനെതിരായ ശക്തമായ ബാറ്റിങ് ആക്രമണം ഏറ്റെടുക്കാൻ തയ്യാറാകുന്നത്. ബാറ്റിങ് നിരയിൽ മുന്നേറ്റത്തിൽ തകർച്ചയുണ്ടായാൽ - ഏഴാമതും എട്ടാമതും ഇറങ്ങുന്ന ജഡേജയുടെയും അശ്വിന്റെയും ബാറ്റിംഗ് കഴിവുകൾ പ്രയോജനപ്പെടും, അങ്ങനെ ബാറ്റിംഗ്, ബോളിംഗ് ലൈനപ്പുകൾക്ക് സന്തുലിതാവസ്ഥ നൽകുന്ന ടീമിനെയാണ് ഇന്ത്യ ഒരുക്കുന്നത്.

  Also Read- ഇംഗ്ലണ്ട് പര്യടനത്തിൽ ജസ്‌പ്രിത് ബുംറയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്; 17 വിക്കറ്റ് നേടിയാൽ കപിൽ ദേവിനെ മറികടക്കാം

  അതേസമയം പേസർ മുഹമ്മദ് സിറാജും മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ഹനുമ വിഹാരിയും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ടീമിൽ ഇടംനേടാത്തത് നിരാശയായി. ഒരു സ്പിന്നറുമായി ഇന്ത്യ കളിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ സിറാജിന് അവസരം ലഭിക്കുമായിരുന്നു, വിഹാരിക്ക് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാമായിരുന്നു. ടീം നാല് ബോളർമാരെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളൂ. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ കഴിവുള്ള ഇരുവർക്കും അവസരം ലഭിക്കുമെന്ന് ഉറപ്പാണ്.

  ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വൈകീട്ട് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ കഴിയും. ഫൈനലില്‍ തുല്യ ശക്തികളായ ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഐ സി സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇരു ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ ഈ ചാമ്പ്യന്‍ഷിപ്പ്, ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

  ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചില്‍ ഇരു ടീമുകളിലെയും പേസര്‍മാര്‍ എന്തെല്ലാം മായാജാലങ്ങളാണ് ആവനാഴിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്. ഗംഭീരമായ പേസ് നിരയാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ഇപ്പോഴിതാ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രണ്ടു സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമിലുള്ളത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലിടം നേടി. ഇഷാന്ത് ശര്‍മയാണ് മറ്റൊരു ബൗളര്‍. ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു പിന്നാലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തുമെത്തും.
  Published by:Anuraj GR
  First published: