ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിനായി ഭർത്താവ് ജസ്പ്രീത് ബുംറയ്ക്കൊപ്പം സതാംപ്ടണിലേക്ക് പോയ സ്പോർട്സ് അവതാരക സഞ്ജന ഗണേശന്റെ പുതിയ ചിത്രം വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ചിത്രമാണ് വൈറലാകുന്നത്. ഈ ചിത്രത്തിന് ഇതിനോടകം ആയിരകണക്കിന് ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്പോർട്സ് ക്രൂവിന്റെ ഭാഗമായി കൂടിയാണ് സഞ്ജന ഇംഗ്ലണ്ടിലെത്തിയത്. മറ്റ് താരങ്ങളും ഭാര്യമാർക്കൊപ്പമാണ് എത്തിയത്. എന്നാൽ അവരിൽനിന്ന് വ്യത്യസ്തയായി ജോലിയുടെ ഭാഗമായി കൂടിയാണ് സഞ്ജനയുടെ വരവ്. ഭർത്താവ് ബുംറയ്ക്കൊപ്പം സതാംപ്ടണിലെ അഗാസ് ബൗൾ ഹോട്ടലിലെ ഹിൽട്ടൺ ഹോട്ടലിൽ ആണ് അവർ ക്വറന്റീൻ പൂർത്തിയാക്കിയത്. താൻ 'ജോലി'യിൽ തിരിച്ചെത്തിയെന്നും ഡബ്ല്യു.ടി.സി ഫൈനലിന് തയ്യാറെടുക്കുകയാണെന്നും അവർ സോഷ്യൽ മീഡിയയിൽ ആരാധകരെ അറിയിച്ചു. ബുധനാഴ്ച (ജൂൺ 16) സഞ്ജന പ്രക്ഷേപകരുടെ സ്റ്റുഡിയോയിൽ നിന്ന് സ്വയം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതിന് 'തിരശ്ശീലയ്ക്ക് പിന്നിൽ' എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
സഞ്ജന ഗണേശനെ സംബന്ധിച്ചിടത്തോളം, ഭർത്താവ് ബുമ്രയുമൊത്തുള്ള ആദ്യ വിദേശ ക്രിക്കറ്റ് പര്യടനമാണിത്. സോഷ്യൽ മീഡിയയിൽ ആകർഷകമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന സഞ്ജന തന്റെ ക്വറന്റീൻ കാലത്തെ നിമിഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച (ജൂൺ 15) ജോലിസ്ഥലത്തേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ട് സഞ്ജന രണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തു. 'സുരക്ഷിതമായി തുടരുക, മാസ്ക് ധരിക്കുക' എന്നും അവർ അവരോട് ആവശ്യപ്പെട്ടു.
Also Read-
WTC Final | ജസ്പ്രിത് ബുംറയുടെ ഭാര്യ സഞ്ജന ഗണേശൻ ഇംഗ്ളണ്ടിൽ എന്ത് ചെയ്യുന്നു?
ബുംറയെ സംബന്ധിച്ചിടത്തോളം, ഇന്ന് മുതൽ തുടങ്ങുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഏറെ നിർണായകമാണ്. ഐപിഎലിൽ സ്വന്തം ടീമാന മുംബൈ ഇന്ത്യൻസിലെ (എംഐ) സഹതാരം ട്രെന്റ് ബോൾട്ടുമായി നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും ഡബ്ല്യുടിസി ഫൈനലിനുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന് കളി നടന്നില്ല. മത്സരത്തിന്റെ ടോസ് വൈകുമെന്നും ആദ്യ സെഷനില്‍ കളിയുണ്ടാകുകയില്ലെന്നും ഔദ്യോഗികമായി ഐസിസി അറിയിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. മത്സരത്തില്‍ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
അതിനിടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ബൗളിംഗ് നിര. ടീമിൽ ഫാസ്റ്റ് ബോളർമാരായി ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരും ഉണ്ട്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര് അശ്വിനെയുമാണ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫാസ്റ്റ് ബോളർമാർക്ക് പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്നാഹ മത്സരത്തിലെ മികവ് ജഡേജയ്ക്ക് തുണയായെന്നാണ് വിലയിരുത്തൽ. മഴ പെയ്യാനുള്ള സാധ്യതയും കാലാവസ്ഥാ സാഹചര്യവും കണക്കിലെടുത്ത് നാലു പേസർമാരുമായി ഇന്ത്യ കളിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ജഡേജയെ ഉൾപ്പെടുത്തിയതിലൂടെ ബാറ്റിങ് നിരയുടെ ആഴം വർദ്ധിപ്പിക്കാമെന്നും ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു.
നിലവിൽ ഇംഗ്ലണ്ടിൽ വരണ്ട കാലാവസ്ഥയാണ്. എന്നാൽ മത്സരം പുരോഗമിക്കുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ പൊതുവെ സ്പിൻ ബോളർമാരെ നേരിടാനുള്ള ന്യൂസിലാൻഡിന്റെ ന്യൂനത മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പരിചയസമ്പത്ത് ഇഷാന്തിന് തുണയായി.
അതേസമയം കീവിസ് പേസ് നിര സുശക്തമാണ്. ട്രെന്റ് ബോൾട്ട്, ടിം സൌത്തി, കൈലി ജാമിസൺ, നീൽ വാഗ്നർ, മാറ്റ് ഹെൻറി എന്നിവർ ഉൾപ്പെട്ട ടീം ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം ഇതേ പേസ് നിരയോട് ഇന്ത്യ തോറ്റിരുന്നു. 2020 ൽ ന്യൂസിലൻഡിനോട് പര്യടനം നടത്തിയപ്പോൾ ഇന്ത്യ 2-0ന് തോറ്റു.
രോഹിത് ശർമ, ഷുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ന്യൂസിലാന്റിനെതിരായ ശക്തമായ ബാറ്റിങ് ആക്രമണം ഏറ്റെടുക്കാൻ തയ്യാറാകുന്നത്. ബാറ്റിങ് നിരയിൽ മുന്നേറ്റത്തിൽ തകർച്ചയുണ്ടായാൽ - ഏഴാമതും എട്ടാമതും ഇറങ്ങുന്ന ജഡേജയുടെയും അശ്വിന്റെയും ബാറ്റിംഗ് കഴിവുകൾ പ്രയോജനപ്പെടും, അങ്ങനെ ബാറ്റിംഗ്, ബോളിംഗ് ലൈനപ്പുകൾക്ക് സന്തുലിതാവസ്ഥ നൽകുന്ന ടീമിനെയാണ് ഇന്ത്യ ഒരുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.