• HOME
 • »
 • NEWS
 • »
 • sports
 • »
 • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നതാവും ഉചിതമെന്ന് കപില്‍ ദേവ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നതാവും ഉചിതമെന്ന് കപില്‍ ദേവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇരു ടീമുകളും വിവിധ ടീമുകളുമായുള്ള പരമ്പരകൾ കളിച്ച് അതിൽ വിജയിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ടാണ് ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്താൻ ഐസിസി തീരുമാനിച്ചത്.

Kapil Dev

Kapil Dev

 • Last Updated :
 • Share this:
  ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ മത്സരത്തിൽ ആരാകും വിജയിക്കുക എന്നതിൻ്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വച്ച് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ ഇന്ത്യയും ന്യൂസിലൻഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയിയെ പ്രവചിക്കുക എളുപ്പമാവില്ല. ടെസ്റ്റ് റാങ്കിംഗിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരത്തിൻ്റെ ആവേശവും അത്ര തന്നെ കാണുമെന്ന് ഉറപ്പാണ്.

  വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നീ വൻ താരനിര ബാറ്റിങ്ങിൽ ശക്തി പകരുമ്പോള്‍ കെയ്ന്‍ വില്യംസണ്‍, ടോം ലാതം, റോസ് ടെയ്‌ലര്‍ തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിര ന്യൂസീലന്‍ഡിനുമുണ്ട്.

  Also Read-ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

  ടെസ്റ്റ് പരമ്പരയായി നടത്താതെ ഒറ്റ ടെസ്റ്റ് മത്സരത്തിലൂടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ കണ്ടെത്തുന്നത്. പ്രധാന ടൂർണമെൻ്റുകളിൽ വിജയികളെ കണ്ടെത്തുന്നത് പരമ്പരകൾ നടത്തിയാണ്. അതുകൊണ്ട് തന്നെ ഫൈനലിൽ ചെറിയ പിഴവ് വരുത്തുന്നത് പോലും ടീമിൻ്റെ തോൽവിയിൽ കലാശിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇരു ടീമുകളും വിവിധ ടീമുകളുമായുള്ള പരമ്പരകൾ കളിച്ച് അതിൽ വിജയിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ടാണ് ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്താൻ ഐസിസി തീരുമാനിച്ചത്.

  പക്ഷേ ഇത്തരത്തിൽ ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തുന്നത് ശരിയല്ലെന്നും ഒന്നിലധികം മത്സരങ്ങള്‍ പരിഗണിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

  'ഇത്രയും പ്രധാനപ്പെട്ടൊരു കിരീട ജേതാവിനെ കണ്ടെത്തുമ്പോള്‍ ഒന്നിലധികം മത്സരങ്ങള്‍ പരിഗണിക്കാമായിരുന്നു. മത്സരങ്ങള്‍ക്ക് തയ്യാറാവാകുയെന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫൈനൽ മത്സരത്തിന് എന്ത് കൊണ്ടും ലോർഡ്സ് തന്നെ വേദിയായി നിശ്ചയിക്കണമായിരുന്നു. ക്രിക്കറ്റിനെ സംബന്ധിച്ച് ലോർഡ്സ് എന്നുള്ളത് ഒരു വികാരമാണ്.മാഞ്ചസ്റ്ററും മികച്ച വേദിയായിരുന്നു. എന്നാല്‍ ലോര്‍ഡ്‌സില്‍ ജയം ആഘോഷിക്കുകയെന്നത് സവിശേഷമായ അനുഭവമാണ്'-കപില്‍ ദേവ് പറഞ്ഞു.

  Also Read-'ധോണിയുടെ തിരിച്ചുവരവ് നിങ്ങള്‍ക്ക് കാണാം'; ഐപിഎൽ രണ്ടാം പാദത്തിൽ ധോണി തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദീപക് ചഹാര്‍

  നേരത്തെ ലോര്‍ഡ്‌സിലായിരുന്നു ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സതാംപ്ടണെ മത്സരത്തിൻ്റെ വേദിയായി നിശ്ചയിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ പോഷിപ്പിക്കാനായി ഐസിസി അവതരിപ്പിച്ച ഈ പദ്ധതി വളരെ നല്ലതാണെന്നും കപില്‍ അഭിപ്രായപ്പെട്ടു. 'ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി ഐസിസി ആവിഷ്‌കരിച്ച ഈ പദ്ധതി വളരെ മികച്ചതാണ്. ആരാധകര്‍ക്ക് കൂടുതല്‍ മികച്ച ക്രിക്കറ്റ് ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഉറപ്പുണ്ട്. ഫൈനലിന് മൂന്ന് മത്സരങ്ങളെങ്കിലും പരിഗണിക്കാമായിരുന്നുവെന്നാണ് തോന്നുന്നത്.'-കപില്‍ പറഞ്ഞു.

  മികച്ച തന്ത്രങ്ങൾ ഒരുക്കുന്നതിലും അത് നടപ്പാക്കുന്നതിലും വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടില്‍ ജയിക്കാന്‍ കഴിയൂ. സാങ്കേതികപരമായും നമ്മൾ മുന്നിട്ട് നില്‍ക്കണം. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബൗളിങ്‌ നിരയേക്കാള്‍ പ്രാധാന്യം ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്ന് പറയാനാവില്ല. മികച്ച ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ച് ഇന്ത്യയുടെ ബാറ്റിങ് നിരയാണ് നട്ടെല്ല്, ബൗളര്‍മാര്‍ അതിനനുസരിച്ചുള്ള മികച്ച പിന്തുണയും നല്‍കുന്നുണ്ട്. സമീപകാലത്തായി ഇന്ത്യ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  തങ്ങളുടെ മുന്‍നിര താരങ്ങളെല്ലാം അവരുടെ മികച്ച ഫോമിലാണ് എന്നുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്നത്. എന്നാല്‍ ടിം സൗത്തി, നീല്‍ വാഗ്‌നര്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ കരുത്തുറ്റ പേസ് നിരയാണ് ന്യൂസീലന്‍ഡിന്റേത്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടുമായി ന്യൂസീലന്‍ഡ് പരമ്പര കളിക്കുന്നതിനാല്‍ പിച്ചിനോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള അവസരം കൂടി അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതേ സമയം ക്വാറന്റീന് ശേഷം നെറ്റ്സിലെ പരിശീലനം മാത്രമാണ് ഇന്ത്യക്ക് ലഭിക്കുക. ഇത് ഇന്ത്യക്ക് ഒരു വെല്ലുവിളിയാണെങ്കിലും ഇന്ത്യന്‍ ടീം ഇതിനെ എങ്ങനെയാകും മറികടക്കുക എന്ന് കാത്തിരുന്ന് കാണാം.

  Also Read-ഫോട്ടോയിൽ ഭാര്യയുടെ മുഖം മറച്ചു; ഇർഫാൻ പഠാനെതിരെ വിദ്വേഷ പ്രചാരണം; മറുപടിയുമായി താരം

  ബൗളിംഗില്‍ ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നീ മിന്നും പേസര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. സമീപകാലത്തായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരും കൂടി ചേരുമ്പോള്‍ ന്യൂസീലന്‍ഡിന് എളുപ്പത്തില്‍ കിരീടം സ്വന്തമാക്കാനാവില്ലെന്നുറപ്പാണ്.

  Summary: It would have been apt if there was more than one match to decide the Test Championship winner Kapil Dev
  Published by:Asha Sulfiker
  First published: