• HOME
 • »
 • NEWS
 • »
 • sports
 • »
 • WV RAMAN TO VIRAT KOHLI STOP LEADING FROM FRONT NUDGE OTHERS AND LEAD FROM BEHIND

മുന്നിൽ നിന്നും നയിക്കുന്നത് നിർത്തി സഹതാരങ്ങളിൽ നിന്നും മികച്ച പ്രകടനം പുറത്തെത്തിക്കാൻ ശ്രമിക്കുക; വിരാട് കോഹ്‌ലിയോട് ഡബ്ല്യു വി രാമന്‍

നിലവിലെ സാഹചര്യത്തിൽ ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനം മുന്നോട്ട് കൊണ്ടുവരാൻ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയ്ക്ക് കഴിയണമെങ്കിൽ അദ്ദേഹം പുറകിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നയിച്ചേ തീരൂ

News 18 Malayalam

News 18 Malayalam

 • Share this:
  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്ക് നിർണായക ഉപദേശവുമായി മുൻ ക്രിക്കറ്റ് താരവും മുൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനും കമന്റേറ്ററുമായ ഡബ്ല്യു വി രാമന്‍. കോഹ്ലി ഇന്ത്യയെ മുന്നിൽ നിന്നും നയിക്കുന്നത് നിർത്തി സഹതാരങ്ങളിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുക, സഹതാരങ്ങൾക്ക് മികച്ച പ്രകടനം നടത്തുന്നതിനായി അവരെ പുറകിൽ നിന്നും നയിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

  ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ തന്റെ യഥാർത്ഥ ഫോമിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയായിരിക്കാം പക്ഷെ നിലവിലെ സാഹചര്യത്തിൽ ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനം മുന്നോട്ട് കൊണ്ടുവരാൻ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയ്ക്ക് കഴിയണമെങ്കിൽ അദ്ദേഹം പുറകിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നയിച്ചേ തീരൂവെന്നും രാമൻ കൂട്ടിച്ചേർത്തു. സോണി സ്പോര്‍ട്സിലെ അഭിമുഖത്തിനിടെയാണ് രാമൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

  'ആദ്യ രണ്ട് ടെസ്റ്റുകളിലെയും പ്രകടനങ്ങൾക്ക് ശേഷം ലീഡ്‌സ് ടെസ്റ്റിലെ കോഹ്ലിയുടെ ഇന്നിങ്സിൽ അദ്ദേഹത്തിൻറെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇനി വരുന്ന രണ്ട് ടെസ്റ്റുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണ്.' രാമൻ പറഞ്ഞു.

  നിലവിൽ പരമ്പരയിൽ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നും കേവലം ഒരു അർധസെഞ്ചുറിയോടെ വെറും 124 റണ്‍സ് മാത്രമാണ് കോഹ്‌ലി ഇതുവരെ നേടിയത്. ക്രിക്കറ്റിൽ സെഞ്ചുറി ഇല്ലാതെ രണ്ട് വർഷത്തോളം പൂർത്തിയാക്കിയത്. ഈ വേളയിൽ കളിച്ച 50 ഇന്നിങ്‌സുകളിൽ നിന്ന് ഒന്നിൽ പോലും ഇന്ത്യൻ ക്യാപ്റ്റന് മൂന്നക്കം കണ്ടെത്താൻ കഴിഞ്ഞില്ല.

  മുൻപ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിട്ടതിന് സമാനമായ സാഹചര്യത്തിലൂടെയാണ് കോഹ്ലി കടന്ന് പോവുന്നതെന്നും രാമൻ പറഞ്ഞു. ഇതിൽ കോഹ്ലിയെ കുറ്റം പറയാൻ കഴിയില്ല. അദ്ദേഹം മികച്ച ബാറ്റ്സ്മാൻ തന്നെയാണ്, അദ്ദേഹം വൈകാതെ തന്നെ തിരിച്ചുവരുമെന്നും രാമൻ പറഞ്ഞു.

  "നമുക്ക് അയാളെ ശരിക്കും കുറ്റപ്പെടുത്താനാവില്ല. ജീവിതത്തിലെ പൊതുവായ മാനദണ്ഡവും മറ്റ് മേഖലകളും ക്രിക്കറ്റില്‍ എല്ലായ്പ്പോഴും ബാധകമാകണമെന്നില്ല. കോഹ്‌ലിക്ക് മേൽ വലിയ സമ്മർദ്ദമാണുള്ളത്, കോഹ്ലി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മൾ നിരീക്ഷിക്കുന്നു, അദ്ദേഹം മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണെന്ന് എല്ലാവർക്കുമറിയാം, അതിനാല്‍ അദ്ദേഹത്തിൽ നിന്നും നമ്മൾ ഒരുപാട് പ്രതീക്ഷിക്കുന്നു, മുൻപ് ഇന്ത്യക്കായി സച്ചിൻ കളിക്കുമ്പോൾ എങ്ങനെയായിരുന്നോ അതിന് സമാനമാണ് ഇതും. സച്ചിൻ 95ൽ ഔട്ടായാൽ പോലും അത് പരാജയമായി കണക്കാക്കി താരത്തെ വിമർശിക്കാൻ ആളുകൾ ഉണ്ടായിരുന്നു." ഡബ്ല്യു വി രാമന്‍ പറഞ്ഞു.

  ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയുടെ മോശം ഫോമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രഹാനെയ്ക്ക് പരിചയസമ്പത്ത് വേണ്ടുവോളം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, താരം മത്സരത്തെ സമീപിക്കുന്ന രീതിയിലും രീതിയിലും മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

  ഓസ്‌ട്രേലിയൻ പര്യടനത്തിന് പോയിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "വനിതാ ക്രിക്കറ്റിലെ കരുത്തരിൽ രണ്ട് പേരായ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെല്ലുവിളിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍, അത് ഇന്ത്യൻ വനിതകളുടെ ടീമാണ്, മറ്റൊരു ടീമും ഇവരെ വെല്ലുവിളിക്കാൻ ആയതായി തോന്നിയിട്ടില്ല." അദ്ദേഹം പറഞ്ഞു.

  ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം ആദ്യമായി പിങ്ക് പന്തിൽ ടെസ്റ്റ് കളിക്കാൻ ഒരുങ്ങുകയാണ്, ഇത് ഒരു പുതുമയുള്ള കാര്യമാണ്. ഈ അനുഭവം അവർക്ക് വ്യത്യസ്തമായിരിക്കുമെന്നും, വെല്ലുവിളി ഏറ്റെടുക്കാൻ ഇന്ത്യൻ താരങ്ങൾ സുസജ്ജരായി തന്നെ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

  ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ ഉയർത്തിയേക്കാവുന്ന വെല്ലുവിളി എങ്ങനെയാകും ഇന്ത്യൻ ടീം നേരിടുക എന്നത് നോക്കിക്കാണണം എന്നും അദ്ദേഹം ആരാഞ്ഞു. ' ഓസ്‌ട്രേലിയൻ കളിക്കാർ ഇംഗ്ലണ്ട് ടീമിനെ അപേക്ഷിച്ച് അല്പം കൂടി വേഗത്തിൽ പന്തെറിയുന്നവരാണ്, 125-130 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന അതിവേഗ ബൗളര്‍മാർ അവരുടെ പക്കലുണ്ട്. അതിനാല്‍, അത് ഒരു വെല്ലുവിളിയായിരിക്കും, കൂടാതെ അധിക ബൗണ്‍സും ഉണ്ടാകും. ഇന്ത്യന്‍ ടീം അതിനെ എങ്ങനെ എതിര്‍ക്കുന്നുവെന്ന് നമുക്ക് നോക്കേണ്ടതുണ്ട്," രാമന്‍ പറഞ്ഞു.
  Published by:Naveen
  First published:
  )}