• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെണ്‍പടയുടെ കുട്ടിക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം; കപ്പടിക്കാനുറച്ച് ഇന്ത്യ


Updated: November 9, 2018, 3:37 PM IST
പെണ്‍പടയുടെ കുട്ടിക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം; കപ്പടിക്കാനുറച്ച് ഇന്ത്യ

Updated: November 9, 2018, 3:37 PM IST
ഗയാന: ഐസിസി വനിതാ ലോക ടി 20 ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസില്‍ തുടങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യുസിലന്‍ഡുമായാണ് ഏറ്റുമുട്ടുക. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയും വിന്‍ഡീസും ഗ്രൂപ്പ് ബിയിലാണ്. ഇരുടീമുകള്‍ക്കും പുറമെ പാകിസ്താന്‍ ഓസീസ് അയര്‍ലണ്ട് എന്നീ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.

എ ഗ്രൂപ്പില്‍ ആതിഥേയരായ വിന്‍ഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ്. ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ക്കാണ് സെമി യോഗ്യത ലഭിക്കുക. നവംബര്‍ 24 നാണ് കിരീട പോരാട്ടം.

വാക്കുകള്‍ വളച്ചൊടിച്ച് ടാര്‍ഗെറ്റ് ചെയ്യുന്നതാണ്; കോഹ്‌ലിക്ക് പിന്തുണയുമായി കൈഫ്

സാധാരണ പുരുഷന്‍മാരുടെ ലോകകപ്പിനൊപ്പമാണ് വനിത ടൂര്‍ണമെന്റും നടക്കാറുള്ളത്. ക്രിക്കറ്റ് ലോകത്ത് സ്വന്തമായ ഇടം കണ്ടെത്താന്‍ വനിതകള്‍ക്കായെന്ന തിരിച്ചറിവിലാണ് ഐസിസിയെ ഇക്കുറി മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് 5 തവണ നടന്ന ടൂര്‍ണമെന്റില്‍ 3 വട്ടവും ചാമ്പ്യന്മാരായത് ഓസ്‌ട്രേലിയയാണ്.

ആദ്യ പതിപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയപ്പോള്‍ കഴിഞ്ഞ തവണ ഇന്ത്യയില്‍ വച്ച് വിന്‍ഡീസ് ജേതാക്കളായി. 2009 ലും 2010 ലും സെമിയിലെത്തിയെങ്കിലും കഴിഞ്ഞ മൂന്ന് ടൂര്‍ണമെന്റിലും ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കുറി ഹര്‍മന്‍പ്രീത് കൗറിന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്മൃതി മന്ദാന, മിതാലി രാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്. ഗ്രൂപ്പില്‍ അയര്‍ലന്‍ഡും പാകിസ്ഥാനും അത്ര മികച്ചവരല്ലെങ്കിലും ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളെ വീഴ്താന്‍ ഇന്ത്യയ്ക്ക് അല്‍പ്പം പണിപ്പെടേണ്ടിവരും.
Loading...
നിലവിലെ ലോക ചാമ്പ്യന്മാര്‍, ആകെ ലോകകപ്പ് അഞ്ച്; പക്ഷേ ഈ വര്‍ഷം കംങ്കാരുപ്പട ജയിച്ചത് ഒരു മത്സരത്തില്‍

യുവതാരങ്ങളടങ്ങിയ ബൗളിങ്ങ് നിരയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത. ശക്തമായ ബാറ്റിങ്ങ് ഓര്‍ഡറും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ 11 ന് ഇന്ത്യ പാകിസ്താനെ നേരിടും. 15 ന് അയര്‍ലന്‍ഡുമായും 17 ന് ഓസ്ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), തന്യ ഭാട്ടിയ, മിതാലി രാജ്, ജെമി റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, അഞ്ജു പാട്ടീല്‍, ഏക്ത, ഹേമലത, മാന്‍സി ജോഷി, പൂജ, അരുന്ധതി റെഡ്ഡി.

First published: November 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍