• HOME
  • »
  • NEWS
  • »
  • sports
  • »
  • WWE WRESTLEMANIA 37 2021 LIVE STREAMING DETAILS IN INDIA GH

WWE Wrestle Mania 37 | ലൈവ് മത്സരങ്ങൾ എങ്ങനെ കാണാം? നൈറ്റ് 1, നൈറ്റ് 2 മാച്ച് വിശദാംശങ്ങൾ ഇതാ

സോണി ടെൻ 1, സോണി ടെൻ 1 HD എന്നിവയിൽ ഇംഗ്ലീഷ് കമന്ററിയിലും ടെൻ3/ 3HD എന്നിവയിൽ ഹിന്ദി കമന്ററിയിലും WWE WrestleMania 37 പോരാട്ടങ്ങൾ കാണാവുന്നതാണ്.

WWE Wrestle Mania 37

WWE Wrestle Mania 37

  • News18
  • Last Updated :
  • Share this:
    ഫ്ലോറിഡയിലെ താമ്പയിൽ നടന്ന നൈറ്റ് 1 മത്സരത്തിൽ ചാമ്പ്യൻ പട്ടം നിലിനർത്തുന്ന പ്രകടനമായിരുന്നു ബോബി ലാഷ്ലിയുടേത്. ശക്തമായ പ്രകടനത്തിനൊടുവിലാണ് ബോബി ലാഷ്ലി ഡ്ര്യൂ മക്ലയറെ തോൽപ്പിച്ചത്. കോവിഡ് വ്യാപനത്തിനെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തിന് ശേഷം കാണികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. ആവേശകരമായ ധാരാളം നിമിഷങ്ങൾ നിറഞ്ഞതായിരുന്നു നൈറ്റ് വൺ പോരാട്ടം.

    നൈറ്റ് 2 വിലും കിടിലൻ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. നിലവിലെ WWE യൂണിവേഴ്സൽ ചാമ്പ്യനായ റോമൻ റെയ്ഗൻ മുൻ WWE ചാമ്പ്യനായ എഡ്ജുമാൻ, ഡാനിയേൽ ബയേൺ എന്നിവരുമായി ഏറ്റുമുട്ടും. രണ്ട് പേരെയും നേരിടുമ്പോൾ റോമൻ റെയ്ഗന് ചാമ്പ്യൻ പട്ടം നിലനിർത്താനാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

    IPL 2021| കോവിഡ് തളർത്താത്ത പോരാട്ട വീര്യം; എലൈറ്റ് ലിസ്റ്റിൽ ഒന്നാമനായി നിതീഷ് റാണ

    WrestleMania യിലെ നൈറ്റ് 1 ൽ നടന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

    ഡ്ര്യു മക്ലയറെ തോൽപ്പിച്ച് ബോബി ലഷ്ലി ചാമ്പ്യൻ പട്ടം നിലനിർത്തി.

    സെസാരോ സേത്ത് റോളിൻസിനെ തോൽപ്പിച്ചു.

    സ്റ്റീൽ കേജ് മത്സരത്തിൽ ബ്രെയിൻ സ്ട്രോമാൻ ഷെയ്ൻ മക്മഹോണിനെ തോൽപ്പിച്ചു.

    സാഷാ ബാങ്കിനെ തോൽപ്പിച്ച് ബിയൻസ ബെലിയർ പുതിയ WWE സ്മാക്ക്ഡൗൺവനിതാ ചാമ്പ്യനായി.

    എജെ സ്റ്റയിലും ഒമോസും ചേർന്ന് ദ ന്യൂ ഡെ ടീമിനെ തോൽപ്പിക്കുകയും പുതിയ WWE റൊ ടാഗ് ടീം ചാമ്പ്യനാവുകയും ചെയ്തു

    ടാഗ് ടീം ടർമോയിൽ വിജയിച്ച നടാല്യയും ടാമിനയും റസൽമാനിയയിലെ നൈറ്റ് 2 വിൽ നടക്കുന്ന WWE വനിതാ ടാഗ് ടീം ചാമ്പ്യൻഷിപ്പിന് യോഗ്യത് നേടി

    WWE WrestleMania 37 നിലെ നൈറ്റ് 2 മാച്ച് കാർഡുകൾ

    WWE യൂണിവേഴ്സൽ ചാമ്പ്യനായുള്ള ട്രിപ്പിൽ ത്രെട്ട് മാച്ച്: റോമൻ റിഗിൻ vs എഡ്ജ് vs ഡാനിയേൽ ബയേൺ

    ദ ഫിയന്റ് vs റാൻഡ് ഓർട്ടോൺ

    WWE റൊ വനിതാ ചാമ്പ്യൻഷിപ്പ്: റിഡിൽ vs ഷെയ്മസ്

    WWE ഇന്റ കോണ്ടിനന്റൽ ചാമ്പ്യൻഷിപ്പ്: ബിഗ് ഇ Vs അപ്പോളോ ക്രൂസ് (നൈജീരിയൻ ഡ്രം ഫൈറ്റ്)

    കെവി ഓവൻസ് vs സാമി സയൻ

    WWE WrestleMania 37നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഇതാ

    എന്നാണ് WWE WrestleMania 37 നടക്കുന്നത്?

    ഏപ്രിൽ 11, 12 തിയതികളിലായാണ് 2021 ലെ 37ാമത് റസൽമാനിയ നടക്കുന്നത്.

    എവിടെയാണ് മത്സരം നടക്കുന്നത്?

    ഫ്ലോറിഡയിലെ താമ്പയിൽ ഉള്ള റായ്മോണ്ട് ജെയിംസ് സ്റ്റേഡിയമാണ് ഈ വർഷത്തെ റസൽമാനിയക്ക് വേദിയാകുന്നത്.

    WWE WrestleMania 37ന്റെ സമയം എപ്പോഴാണ്?

    ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് റസൽമാനിയയിലെ മത്സരങ്ങൾ നടക്കുന്നത്.

    WWE WrestleMania 37ന്റെ ലൈവ് ഏത് ചാനൽ വഴിയാണ് കാണാനാവുക?

    സോണി ടെൻ 1, സോണി ടെൻ 1 HD എന്നിവയിൽ ഇംഗ്ലീഷ് കമന്ററിയിലും ടെൻ3/ 3HD എന്നിവയിൽ ഹിന്ദി കമന്ററിയിലും WWE WrestleMania 37 പോരാട്ടങ്ങൾ കാണാവുന്നതാണ്.

    WWE WrestleMania 37 ന്റെ ലൈവ് സട്രീമിംഗ് എവിടെ നിന്നും ലഭിക്കും?

    WWE വെബ്സൈറ്റിലും ആപ്പിലും മത്സരത്തിന്റെ ലൈവ് സട്രീം ലഭിക്കും. ജിയോ ടിവി, സോണി ലൈവ്, എയർടെൽ ടിവി എന്നിവയിലും സ്ട്രീമിംഗ് ലഭ്യമാണ്.
    Published by:Joys Joy
    First published:
    )}