അയര്‍ലണ്ടിനെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

News18 Malayalam
Updated: November 16, 2018, 8:28 AM IST
അയര്‍ലണ്ടിനെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
  • Share this:
ഗയാന: വനിതാ ടി 20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാനെ കഴിഞ്ഞുള്ളു.

രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. അയര്‍ലന്‍ഡ് നിരയില്‍ 33 റണ്‍സെടുത്ത ഇസൊബെല്‍ ജോയ്സ് മാത്രമാണ് പൊരുതി നോക്കിയത്. ഓപ്പണര്‍ ക്ലെയന്‍ ഷില്ലിങ്ടണ്‍ 23 റണ്‍സെടുത്തപ്പോള്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യക്കെതിരെ അയർലൻഡിന് 146 റൺസിന്റെ വിജയലക്ഷ്യം

നേരത്തെ മികച്ച തുടക്കം ലഭിച്ച ഇന്ത്യയെ പിന്നീട് അയര്‍ലന്‍ഡ് ബൗളിങ്ങിലൂടെ പിടിച്ചുകെട്ടുകയായുന്നു. ഓപ്പണര്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 56 പന്തില്‍ നിന്ന് 51 റണ്‍സാണ് മിഥാലി നേടിയത്. സ്മൃതി മന്ദാന 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മിഥാലിക്ക് മികച്ച പിന്തുണ നല്‍കി. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്. റോഡ്രിഗസ് 18 ണ്‍സും നേടിയെങ്കിലും പിന്നീട് വന്നവര്‍ക്കാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ

ഹര്‍മന്‍പ്രീതും വേദ കൃഷ്ണമൂര്‍ത്തിയും ഹേമലതയും ഒറ്റയക്കത്തിന് പുറത്തായി. അയര്‍ലന്‍ഡിനുവേണ്ടി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്താനെയും തകര്‍ത്ത ഇന്ത്യ മൂനാനം വിജയവുമായി സെമി പ്രവേശനം ഉറപ്പാക്കുകയായിരുന്നു. ഗ്രൂപ്പില്‍ നിന്നും ഓസീസ് സെമിയിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

First published: November 16, 2018, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading