• HOME
 • »
 • NEWS
 • »
 • sports
 • »
 • പാകിസ്ഥാന്‍ ടീമിന് ഇപ്പോഴാവശ്യം ധോണിയെപ്പോലെ ഒരു നായകനെ: മുന്‍ പാക് താരം യാസിര്‍ അറാഫത്ത്

പാകിസ്ഥാന്‍ ടീമിന് ഇപ്പോഴാവശ്യം ധോണിയെപ്പോലെ ഒരു നായകനെ: മുന്‍ പാക് താരം യാസിര്‍ അറാഫത്ത്

വേള്‍ഡ് ക്ലാസ് താരമായ ഷോയിബ് അക്തറിനു പോലും ധോണിക്കെതിരെ പ്ലാന്‍ ചെയ്യാന്‍ കഴിയില്ല. നിലവിലെ താരങ്ങളില്‍ ആര്‍ക്കും ധോണിയുടെ ഫിനിഷിങ്ങ് മികവിനടുത്തെത്താന്‍ കഴിഞ്ഞട്ടില്ലെന്നും മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

എം എസ് ധോണി

എം എസ് ധോണി

 • Share this:
  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ലോകമൊട്ടാകെ ഒട്ടേറെ ആരാധക പിന്തുണയുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം നേടിയിട്ടുണ്ട്. 2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ വിരാമമിട്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഫിനിഷിങ് സിക്‌സര്‍ ഇന്നും ആരാധകരുടെ മനസ്സില്‍ കുളിരുള്ള ഓരോര്‍മയാണ്. കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞു.

  2007 ടി20 ലോകകപ്പ് വിജയത്തോടെ ആരംഭിച്ച ധോണി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫില്‍ എത്തിച്ചിരുന്നു. ഇപ്പോഴിതാ ധോണിയുടെ നായകമികവിനെ പ്രശംസിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറായ യാസിര്‍ അറാഫത്ത്. 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പ് ഉയര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ടീമില്‍ യാസിര്‍ അറാഫത്ത് ഉണ്ടായിരുന്നു. നിലവില്‍ പാക്കിസ്ഥാന്‍ ടീമില്‍ ധോണിയെപ്പോലൊരു നായകനെയാണ് ആവശ്യമെന്ന് മുന്‍ താരം പറഞ്ഞത്. 'മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ കളിക്കുന്നില്ല. ഇപ്പോള്‍ റിട്ടയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ധോണിയെ പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായി ഞാന്‍ തിരഞ്ഞെടുത്താനേ. താരങ്ങളെ മാനേജ് ചെയ്യാനറിയാവുന്ന ധോണിയെപ്പോലൊരു ക്യാപ്റ്റനെയാണ് പാക്കിസ്ഥാന്‍ ടീമിനു ആവശ്യം. ഞങ്ങളുടെ താരങ്ങള്‍ കഴിവുള്ളവരാണ്. പക്ഷേ ധോണിയുടെ ക്വാളിറ്റിയുള്ള ഒരു നായകനെ വേണം' യാസിര്‍ അറാഫത്ത് പറഞ്ഞു.

  ധോണിയുടെ ഫിനിഷിങ്ങ് മികവിനെക്കുറിച്ചും അറാഫത്ത് വാചാലനായി. വേള്‍ഡ് ക്ലാസ് താരമായ ഷോയിബ് അക്തറിനു പോലും ധോണിക്കെതിരെ പ്ലാന്‍ ചെയ്യാന്‍ കഴിയില്ല. നിലവിലെ താരങ്ങളില്‍ ആര്‍ക്കും ധോണിയുടെ ഫിനിഷിങ്ങ് മികവിനടുത്തെത്താന്‍ കഴിഞ്ഞട്ടില്ലെന്നും മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

  2011ലെ ലോകകപ്പില്‍ ആദ്യ കളി മുതലേ ഏറെ പഴികള്‍ ധോണിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. ഓരോ കളിയിലും ടീം സെലക്ഷനെ ചൊല്ലി നായകന്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടേയിരുന്നു. സ്വന്തം ഫോമിനെക്കുറിച്ചും അദ്ദേഹം ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്നു. അതിനു മറുപടിയെന്നൊണമായിരുന്നു ഫൈനലിലെ ധോണിയുടെ പ്രകടനം. ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായാണ് ധോണി ഫൈനലില്‍ ഇറങ്ങിയത്. അവിസ്മരണീയമായ ക്യാപ്റ്റന്റെ ഇന്നിങ്‌സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്. പത്തു പന്തുകള്‍ ശേഷിക്കെ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ ഷോട്ട് പായിച്ച് ധോണി ഇന്ത്യന്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു. ''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്‌സ്,'' എന്നിങ്ങനെയായിരുന്നു കമെന്ററിയില്‍ രാവിശാസ്ത്രിയുടെ വാക്കുകള്‍.
  Published by:Sarath Mohanan
  First published: