• HOME
  • »
  • NEWS
  • »
  • sports
  • »
  • 'നീ ജയിക്കാൻ പോകുന്നില്ല', മെസിയുടെ പിന്നിൽ അടിച്ച് സൗദി താരത്തിന്റെ ആക്രോശം; സംഭവം 2-1ന് മുന്നിലെത്തിയശേഷം

'നീ ജയിക്കാൻ പോകുന്നില്ല', മെസിയുടെ പിന്നിൽ അടിച്ച് സൗദി താരത്തിന്റെ ആക്രോശം; സംഭവം 2-1ന് മുന്നിലെത്തിയശേഷം

സൗദി 2-1ന് മുന്നിലെത്തിയപ്പോൾ ഡിഫൻഡർ മെസിയുടെ ജഴ്സിയിൽ പിടിച്ചുവലിക്കുകയും പുറകിൽ അടിക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

  • Share this:
അർജന്‍റീന സൂപ്പർതാരം ലയണൽ മെസിയുടെ പിന്നിൽ അടിച്ച്, സൗദി അറേബ്യ ഡിഫൻഡർ അലി അൽ ബുലൈഹിയുടെ ആക്രോശം. മത്സരത്തിൽ സൗദി 2-1ന് മുന്നിലെത്തിയതിന് പിന്നാലെയാണ് 'നീ ജയിക്കാൻ പോകുന്നില്ലെന്ന്'- ബുലൈഹി മെസിയോട് പറഞ്ഞത്.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ സൃഷ്ടിച്ചത്. വെറും 10 മിനിറ്റിനുള്ളിൽ മെസ്സി പെനാൽറ്റി സ്പോട്ടിൽ നിന്ന് അർജന്റീനയെ മുന്നിലെത്തിക്കുകയും അനായാസ വിജയം നേടുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു.

എന്നാൽ രണ്ടാം പകുതിയിൽ അഞ്ച് മിനിട്ടിനിടെ രണ്ട് ഗോളുകൾ നേടിയാണ് സൗദി അർജന്‍റീനയെ ഞെട്ടിച്ചത്. സലേഹ് അൽ ഷെഹ്‌രിയും സലേം അൽ ദൗസരിയും അഞ്ച് മിനിറ്റിനുള്ളിൽ ഗോൾ നേടിയതോടെ സൗദി 2-1ന് മുന്നിലെത്തി. ഈ ഞെട്ടലിൽനിന്ന് പുറത്തുകടക്കാൻ പിന്നീട് അർജന്‍റീനയ്ക്ക് സാധിച്ചില്ല. മൈതാനത്ത് ഒത്തിണക്കമില്ലാതെ ചിതറിത്തെറിച്ച താരങ്ങളെയാണ് പിന്നീട് കണ്ടത്. .

സൗദി 2-1ന് മുന്നിലെത്തിയപ്പോൾ ഡിഫൻഡർ മെസിയുടെ പുറകിൽ അടിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നീ ജയിക്കാൻ പോകുന്നില്ലെന്ന് സൗദി താരം പറഞ്ഞപ്പോൾ മെസി ഞെട്ടലോടെ നോക്കുന്നത് കാണാം. തുടർന്ന് അർജന്റീനിയൻ ടീമംഗങ്ങൾ അദ്ദേഹത്തെ രക്ഷിക്കാനെത്തി.


"ഞാൻ അവനോട് പറഞ്ഞു: നിങ്ങൾ വിജയിക്കില്ല, നിങ്ങൾ വിജയിക്കില്ല!" മത്സരത്തിന് ശേഷം, അൽ-ബുലൈഹി മെസിയോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു. ഈ സംഭവത്തിനുശേഷവും 35 മിനിറ്റുകൾ ബാക്കിയുണ്ടായിട്ടും അൽ-ബുലൈഹിക്ക് വളരെ ധൈര്യത്തോടെയാണ് മെസിയെ വെല്ലുവിളിച്ചത്. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ രംഗത്തെത്തുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Published by:Anuraj GR
First published: