ടി20 ലോകകപ്പില്‍(T20 World Cup) നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ(West Indies) സെമി പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തോറ്റതോടെയാണ് സെമിഫൈനല്‍ സാധ്യത ഇല്ലാതായത്. 3 വിക്കറ്റ് നഷ്ടത്തില്‍ 189 നേടിയ ശ്രീലങ്കയ്ക്കെതിരെ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമേ വിന്‍ഡീസിന് നേടാനായുള്ളു.
ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ടീം അംഗങ്ങള്‍ മികവിനൊത്ത് ഉയരാതിരുന്നതിലെ നിരാശ പരസ്യമാക്കി രംഗത്തെത്തുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്(Kieron Pollard). തന്റെ വിരമിക്കല്‍ സംബംന്ധിച്ച് ഉയരുന്ന റിപ്പോര്‍ട്ടുകളും പൊള്ളാര്‍ഡ് തള്ളി. ഇനിയും മുന്പോട്ട് പോകാനുള്ള മൈലേജ് എന്റെ കാലുകള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞാണ് വിരമിക്കാന്‍ ഇപ്പോള്‍ ഉദ്ധേശമില്ലെന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കിയത്. നദി വരെ നമുക്ക് കുതിരയെ എത്തിക്കാം. എന്നാല്‍ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിന്‍ഡീസ് കളിക്കാര്‍ അവസരം മുതലാക്കാതിരുന്നതിനെക്കുറിച്ച് പൊള്ളാര്‍ഡ് പറഞ്ഞത്.
'പ്രായം നോക്കണം, മൊബിലിറ്റി നോക്കണം.നെഗറ്റീവായി അങ്ങനെ കുറേ കാര്യങ്ങള്‍ മുന്പിലെത്തും. നമുക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് വേണ്ടത്. ഇവിടെ ഇരുന്ന് ഞാന്‍ അവരെ കുറ്റപ്പെടുത്താന്‍ പോവുകയല്ല. ഞങ്ങള്‍ ഒപ്പം ഇരുന്ന് എവിടെയാണ് പിഴച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തി കണ്ടെത്തും. ഈ കൂട്ടത്തിലെ പല താരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും മികവ് കാണിച്ചവരാണ്'- പൊള്ളാര്‍ഡ് പറഞ്ഞു.
'ഞങ്ങള്‍ നിരാശരാണ്. സ്വന്തം കഴിവിനോട് പലരും നീതി കാണിച്ചില്ല. വിന്‍ഡിസ് ടീമിനോട് ഞങ്ങള്‍ നീതി പുലര്‍ത്തിയില്ല. ഈ സമയം എന്തായാലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പിന്മാറാന് ഞാന്‍ ഉദ്ധേശിക്കുന്നില്ല. ഒരു മോശം ടൂര്‍ണമെന്റോ ഏതാനും മോശം മത്സരങ്ങളുടെ അല്ല വിധി നിര്‍ണയിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പലര്‍ക്കുമാവും. എന്നാല്‍ എനിക്ക് കഴിയില്ല. എനിക്ക് ഇപ്പോള്‍ ആ തീരുമാനം എടുക്കാനാവില്ല'- പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Dwayne Bravo |അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോവെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ(Dwayne Bravo) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെ, ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് 38 കാരനായ ബ്രാവോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ച വെസ്റ്റിന്‍ഡീസിന്റെ അവസാന സൂപ്പര്‍ 12 മത്സരം ശനിയാഴ്ച ഓസ്ട്രേലിയക്കെതിരെയാണ്. അത് കൊണ്ടു തന്നെ ഈ മത്സരമാകും വിന്‍ഡീസ് ജേഴ്സിയില്‍ ബ്രാവോയുടെ അവസാനത്തേത്.
2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വര്‍ഷം പ്രഖ്യാപനം പിന്‍വലിച്ചിരുന്നു. 'വിരമിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയര്‍ ലഭിച്ചു. 18 വര്‍ഷക്കാലം വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ എനിക്ക് സാധിച്ചു. ഇതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞു നോക്കുമ്ബോള്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്'- ബ്രാവോ പറഞ്ഞു.
2004 ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബ്രാവോ, 164 ഏകദിനങ്ങളും, 90 ടി20 മത്സരങ്ങളും, 40 ടെസ്റ്റുകളുമാണ് വെസ്റ്റിന്‍ഡീസിനായി കളിച്ചത്. ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റുകളും നേടിയ താരം, ടി20 യില്‍ 1245 റണ്‍സ് നേടിയതിനൊപ്പം, 78 വിക്കറ്റുകളും വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 2200 റണ്‍സും, 86 വിക്കറ്റുകളുമാണ് ഈ ട്രിനിഡാഡുകാരന്റെ സമ്പാദ്യം. 2012ലും 2016ലും ടി20 ലോക കിരീടം ഉയര്‍ത്തിയ ടീമിലെ അംഗമാണ് ബ്രാവോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.