England vs Pakistan | പാക് ടീമിലേക്ക് ഇതിഹാസ താരങ്ങൾ മടങ്ങിവരുന്നു; യൂനുസ് ഖാനും മുഷ്താഖ് അഹമ്മദും പുതിയ വേഷത്തിൽ

ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20 മത്സരങ്ങളുമാണ് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 9, 2020, 3:29 PM IST
England vs Pakistan | പാക് ടീമിലേക്ക് ഇതിഹാസ താരങ്ങൾ മടങ്ങിവരുന്നു; യൂനുസ് ഖാനും മുഷ്താഖ് അഹമ്മദും പുതിയ വേഷത്തിൽ
Younis Khan (Image: Twitter)
  • Share this:
പാക് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ ടീമിൽ തിരിച്ചെത്തുന്നു. പാകിസ്ഥാൻ ക്രിക്കറ്റിലെ അതുല്യ ബാറ്റ്സ്മാനായിരുന്ന യൂനുസ് ഖാനും എക്കാലത്തേയും മുഷ്താഖ് അഹമ്മദുമാണ് പുതിയ വേഷത്തിൽ ടീമിൽ തിരിച്ചെത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ പര്യടനത്തിൽ ടീമിന്റെ ബാറ്റിങ് കോച്ചായാണ് യൂനുസ് ഖാനെ പിസിബി നിയമിച്ചിരിക്കുന്നത്. മുഷ്താഖ് അഹമ്മദിനെ ബൗളിങ് കോച്ചായും മെന്ററായും നിയമിച്ചു.

ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20 മത്സരങ്ങളുമാണ് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പഴയ താരങ്ങളുടെ സേവനം ടീം വീണ്ടും സ്വീകരിക്കാനൊരുങ്ങുന്നത്. പ്രധാന കോച്ചായി മിസ്ബാഹുൽ ഹഖും ബൗളിങ് കോച്ചായി വഖാര‍് യൂനുസും തുടരും.

TRENDING:Who is Edward Colston ?പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി' [NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം [NEWS]മോഡലിംഗിന് എങ്ങനെ പോസ് ചെയ്യാം? 'വീഡിയോയുമായി 'ജോസഫ്' നായിക മാധുരി ബ്രഗാൻസ [NEWS]

2017 ലാണ് യൂനുസ് ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. 118 ടെസ്റ്റുകളില്‍ നിന്ന് 10,099 റണ്‍സാണ് യൂനിസ് നേടിയത്. ടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച 11 രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ഏക ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതി പാകിസ്ഥാന്റെ മുൻ നായകനായ ഈ വലംകൈയ്യൻ ബാറ്റ്സ്മാന്റെ പേരിലാണ്.



ഒരു ഇന്നിങ്സിൽ 300 ഓ അതിലധികമോ റൺസ് നേടുന്ന മൂന്നാമത്തെ പാകിസ്താൻ ക്രിക്കറ്ററും യൂനുസ് ഖാനാണ്. 2009 ൽ പാകിസ്ഥാൻ ജേതാക്കളായ ട്വന്റി20 ലോകകപ്പിൽ ടീമിനെ നയിച്ചത് യൂനുസ്ഖാനായിരുന്നു.

First published: June 9, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading