നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രിക്കറ്റിനോട് വിട പറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് യൂസുഫ് പഠാൻ

  ക്രിക്കറ്റിനോട് വിട പറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് യൂസുഫ് പഠാൻ

  പിന്തുണയും പ്രോത്സാഹനവും നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീം അംഗങ്ങൾക്കും പരിശീലകർക്കും രാജ്യത്തിന് മുഴുവനും നന്ദി പറഞ്ഞാണ് യൂസുഫ് പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

  Yusuf Pathan/Instagram

  Yusuf Pathan/Instagram

  • Share this:
   ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ  ഓള്‍റൗണ്ടര്‍ യൂസുഫ് പഠാൻ‌. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയ 2007 ലോക ടി-20യിലും 2011 വേൾഡ് കപ്പ് ടീമിലും അംഗമായിരുന്നു.

   ട്വിറ്ററിലൂടെ പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇർഫാൻ പഠാന്റെ സഹോദരൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

   ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പിലും പങ്കെടുക്കാൻ സാധിച്ചതും സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റിയതും തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണെന്ന് യൂസുഫ് പഠാന‍് പറയുന്നു. ധോണിയുടെ കീഴിൽ അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റവും ഐപിഎല്ലിൽ ഷെയ്ൻ വോണിനൊപ്പമുള്ള അരങ്ങേറ്റവും ജേക്കബ് മാർട്ടിന്റെ കീഴിൽ രഞ്ജി അരങ്ങേറ്റവും ഓർത്തെടുത്ത യൂസുഫ് പഠാൻ തന്നെ വിശ്വസിച്ച ക്യാപ്റ്റൻമാർക്ക് നന്ദിയും രേഖപ്പെടുത്തി.

   ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി രണ്ട് തവണ നേടാനായതിൽ ഗൗതം ഗാംഭീറിനും യൂസുഫ് പഠാൻ നന്ദി പറയുന്നു. കരിയറിലെ ഉയർച്ചയിലും താഴ്ച്ചയിലും തനിക്കൊപ്പം എന്നും നിന്ന സഹോദരൻ ഇർഫാൻ പഠാനേയും യൂസുഫ് പഠാൻ അനുസ്മരിച്ചു.

   You may also like:India Vs England 3rd Test | നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 10 വിക്കറ്റിന്

   രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി കളിക്കാൻ തനിക്ക് അവസരം തന്ന ബിസിസിഐക്കും ബിസിഎയ്ക്കും നന്ദി പറഞ്ഞാണ് യൂസുഫ് പഠാൻ തന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിച്ചത്.


   "ആദ്യമായി ഇന്ത്യൻ ജെഴ്സി അണിഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അത് വെറുമൊരു ജെഴ്സി മാത്രമായിരുന്നില്ല. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പരിശീലകരുടേയും രാജ്യത്തിന്റെയും പ്രതീക്ഷകൾ കൂടിയാണ് ഞാൻ ധരിച്ചത്." യൂസുഫ് പഠാന്റെ വാക്കുകൾ.
   View this post on Instagram


   A post shared by Yusuf Pathan (@yusuf_pathan)

   ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശത്തെ തടുക്കാൻ മറ്റൊന്നിനും സാധിക്കില്ലെന്ന് പറഞ്ഞ യൂസുഫ് ഭാവിയിലും താൻ വിനോദകാഴ്ച്ചകളുമായി ഉണ്ടാകുമെന്നും ഉറപ്പു നൽകുന്നു.

   പൂർണ പിന്തുണയും പ്രോത്സാഹനവും നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീം അംഗങ്ങൾക്കും പരിശീലകർക്കും രാജ്യത്തിന് മുഴുവനും നന്ദി പറഞ്ഞാണ് യൂസുഫ് പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

   ഏകദിനത്തില്‍ രണ്ടു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമടക്കം 810 റൺസ് യൂസുഫ് പഠാന‍് നേടിയിട്ടുണ്ട്. ടി20യില്‍ 236 റണ്‍സാണ് നേടിയത്. 2012 മാര്‍ച്ചില്‍ പാകിസ്താനെതിരെയാണ് യൂസുഫ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇതേ വര്‍ഷം മാര്‍ച്ചില്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി-20യും കളിച്ചു.
   Published by:Naseeba TC
   First published:
   )}