കോവിഡ് കാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മുന്നില്‍ 'കീപ്പ് ഇറ്റ് അപ്പ് ചലഞ്ച്' വച്ച യുവരാജ് സിങ്ങിന് കിടിലന്‍ മറുപടിയുമായി സൂപ്പര്‍താരം. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചലഞ്ച് ചെയ്തത്. സച്ചിനു പുറമെ രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരെയും യുവി ചലഞ്ച് ചെയ്തു.
'വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, വീട്ടില്‍ത്തന്നെ ചെലവഴിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനും കഴിയുന്നത്ര അതേപടി തുടരാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മ, ടര്‍ബണേറ്റര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നു' - വിഡിയോ സഹിതം യുവി ട്വിറ്ററില്‍ കുറിച്ചു.
യുവി ഉയര്‍ത്തിയ ചലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയെങ്കിലും സച്ചിന്റെ വക ട്വിസ്റ്റും ഉണ്ടായിരുന്നു. ഒരു കറുത്ത തുണി ഉപയോഗിച്ച് കണ്ണുകെട്ടിയായിരുന്നു സച്ചിന്റെ പ്രകടനം. 'യുവി, താങ്കള്‍ എനിക്ക് വളരെ എളുപ്പമുള്ള ഒരു ചലഞ്ചാണ് നല്‍കിയത്. അതുകൊണ്ട് കുറച്ച് കടുപ്പമുള്ളൊരു ചലഞ്ച് ഞാന്‍ തിരികെ നല്‍കുന്നു. ഇതൊന്ന് ഏറ്റെടുത്ത് നോക്കൂ' - സച്ചിന്‍ പറഞ്ഞു.
You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു [NEWS]ചലഞ്ച് ഏറ്റെടുത്ത സച്ചിന്‍ ഒരുക്കിയ ട്വിസ്റ്റുകള്‍ അവിടെയും തീര്‍ന്നില്ല. കണ്ണുകെട്ടി പന്ത് തട്ടാനുള്ള ചലഞ്ച് ഏറ്റെടുക്കാനുള്ള ഒരു കുറുക്കുവഴിയും യുവിയോടു പങ്കുവച്ചു. സച്ചിന്റെ കണ്ണുകെട്ടിയിരുന്ന കറുത്ത തുണി മറുവശം കാണാവുന്ന തരത്തിലുള്ളതായിരുന്നു. സച്ചിന്റെ ചാലഞ്ച് ആരാധകരും ഏറ്റെടുത്തതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.