• HOME
 • »
 • NEWS
 • »
 • sports
 • »
 • WTC Final | ഇന്ത്യ ശക്തർ; പക്ഷേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലൻഡിനാകും; പ്രവചനവുമായി യുവരാജ് സിങ്

WTC Final | ഇന്ത്യ ശക്തർ; പക്ഷേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലൻഡിനാകും; പ്രവചനവുമായി യുവരാജ് സിങ്

ഇംഗ്ലണ്ടില്‍ കളിക്കുമ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മത്സരത്തിൽ നിർണായകമാകാറുണ്ട്. രാവിലെ പന്തിന് നല്ല സ്വിങും വേഗവും ലഭിക്കുന്നതിനാൽ ബൗളർമാർക്ക് ആകും മുൻതൂക്കം ലഭിക്കുക

yuvraj singh

yuvraj singh

 • Last Updated :
 • Share this:
  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന് മുൻതൂക്കം നൽകി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ നടക്കുക. നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലൻഡിന് ഈ പരമ്പരയിലെ അനുഭവസമ്പത്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തുപകരുമെന്നും അതിനാൽ തന്നെ ഇന്ത്യയേക്കാൾ സാധ്യത കിവീസ് ടീമിന് തന്നെയാകും എന്നാണ് യുവി പറയുന്നത്.

  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഒരു മത്സര ടൂർണമെന്റ് ആണെന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പര ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരം ന്യൂസിലൻഡിന് നൽകുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ടീം ഫൈനലിൽ ഇറങ്ങുന്നത് പരിശീലന സെഷനുകളിലൂടെ മാത്രം നേടിയ പരിചയ സമ്പത്തിലൂടെയാകും. ഇതിനെ വില കുറച്ച് കാണാൻ കഴിയില്ലെങ്കിൽ പോലും ഒരു മത്സരത്തിലൂടെ നേടുന്ന പരിചയത്തിന് പകരം വയ്ക്കാൻ പരിശീലന സെഷനുകൾക്ക് കഴിയില്ല എന്നുമാണ് താരം പറഞ്ഞത്.

  'അത് കോഹ്ലിയല്ല; നല്ല കവർ ഡ്രൈവ് കളിക്കാൻ പിന്തുടരുന്നത് ആ ബാംഗ്ലൂർ താരത്തെ': ബാബർ അസം

  ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് പരമ്പര ജയിക്കുകയെന്നത് ഇന്ത്യക്ക് ഒരു കടുത്ത വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മൂന്ന് മത്സര പരമ്പര നടത്തുകയായിരുന്നു ഉചിതമെന്നും മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവും കൂടിയായ യുവരാജ് വ്യക്തമാക്കി. ന്യൂസിലൻഡിനാണ് താരം മുൻതൂക്കം നൽകുന്നതെങ്കിലും ഇന്ത്യൻ നിരയെ തള്ളിക്കളയാൻ താരം തയ്യാറായില്ല.

  ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷമാകും കിവീസ് ടീം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുക. എന്നാൽ, മൂന്നു മാസത്തോളമായി ഇന്ത്യ ടെസ്റ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഐ പി എല്ലിൽ നിന്ന് നേരെ ടെസ്റ്റ് മത്സരത്തിലേക്ക് വരുന്നത് ഇന്ത്യൻ താരങ്ങൾക്ക് ചെറിയ പ്രയാസം സൃഷ്ടിച്ചേക്കും. ഇന്ത്യ വളരെ ശക്തരായ നിരയാണെന്ന് കരുതുന്നു. കാരണം, സമീപകാലത്തായി വിദേശ പിച്ചുകളിൽ ഇന്ത്യൻ ടീം പരമ്പര നേടിയിരുന്നു. ബൗളിങ്ങിനൊപ്പം നമ്മുടെ ബാറ്റിങ്ങും കരുത്തുറ്റതായെന്നാണ് കരുതുന്നത്. മികച്ച ഒരു ബാറ്റിങ് നിരയോടൊപ്പം ശക്തമായ ഒരു ബൗളിംഗ് നിര കൂടി സ്വന്തമായുണ്ട് എന്നുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.

  Copa America | കോപ്പ അമേരിക്ക : കളിക്കാൻ അർജന്റീന തയ്യാർ; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

  ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ ഉപയോഗിക്കുന്ന ഡ്യൂക്‌ ബോള്‍ ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കാം. ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാകും ഇതിൽ കൂടുതൽ വെല്ലുവിളി നേരിടുക. 'രോഹിത് ശര്‍മക്ക് ഇപ്പോള്‍ ടെസ്റ്റില്‍ അത്യാവശ്യം അനുഭവസമ്പത്തുണ്ട്. ടെസ്റ്റിൽ ഏഴ് സെഞ്ചുറികൾ താരം നേടിയിട്ടുണ്ട്. എന്നാല്‍, രോഹിതും ഗില്ലും ഇതുവരെ ഇംഗ്ലണ്ടില്‍ ഓപ്പണര്‍മാരായിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് ഇത് വെല്ലുവിളിയാണ്. മത്സരത്തിൽ ഉപയോഗിക്കുന്ന ഡ്യൂക്‌ ബോള്‍ ആദ്യം മുതൽ തന്നെ സ്വിങ് ചെയ്യും. അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ഇരുവർക്കും കഴിയണം.' - യുവരാജ് പറഞ്ഞു.

  ഇംഗ്ലണ്ടില്‍ കളിക്കുമ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മത്സരത്തിൽ നിർണായകമാകാറുണ്ട്. രാവിലെ പന്തിന് നല്ല സ്വിങും വേഗവും ലഭിക്കുന്നതിനാൽ ബൗളർമാർക്ക് ആകും മുൻതൂക്കം ലഭിക്കുക. ഉച്ചകഴിഞ്ഞ് പിച്ച് ബാറ്റ്സ്മാൻമാർക്ക് പിന്തുണ ലഭിക്കുമെന്നതിനാൽ ഈ ഘട്ടത്തിൽ കൂടുതൽ റൺസ് നേടാൻ കഴിയും. അവസാന സെഷനിൽ വീണ്ടും പന്ത് നന്നായി സ്വിങ് ചെയ്യും. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കാന്‍ സാധിച്ചാല്‍ നിങ്ങൾക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് യുവരാജ് കൂട്ടിച്ചേര്‍ത്തു.

  നിലവിൽ ഇംഗ്ലണ്ടിലെത്തി ക്വാറന്റീൻ പൂര്‍ത്തിയാക്കിയ ഇന്ത്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ താരങ്ങൾക്ക് നെറ്റ്‌സ് പരിശീലനം ആരംഭിക്കും. മികച്ച ഒരു താരനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്. ബൗളർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ട് പിച്ചുകളിൽ അവസരത്തിനൊത്ത് ഉയരാൻ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കഴിഞ്ഞാൽ മത്സരം ഇന്ത്യക്ക് സ്വന്തമാക്കാം. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രധാനികളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

  Summary| Yuvraj Singh cites India in a slight disadvantaged position in WTC final as Kiwis team would be competing in the tournament with the experience from their series against England
  Published by:Joys Joy
  First published: