'കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ല'; ഉമേഷിന്റെ തിരിച്ചുവരവിനെ അഭിനന്ദിച്ച് യുവരാജ്
'കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ല'; ഉമേഷിന്റെ തിരിച്ചുവരവിനെ അഭിനന്ദിച്ച് യുവരാജ്
Last Updated :
Share this:
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന്റെ ഒന്നാമിന്നിങ്ങ്സ് തകര്‍ത്തത് ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ ആറുവിക്കറ്റ് പ്രകടനമായിരുന്നു. വളരെക്കാലമായി വിക്കറ്റ് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടിയിരുന്ന താരം കരിയറിലെ ഏറ്റവും മികച്ച പ്രകനമായിരുന്നു ഒന്നാം ഇന്നിങ്സില്‍ കാഴ്ചവെച്ചത്.
അരങ്ങേറ്റ മത്സരത്തില്‍ പരിക്കേറ്റ് പുറത്തുപോയ ശ്രദ്ധുല്‍ താക്കൂറിന്റെ അഭാവത്തില്‍ ടീമിന്റെ ഏക ഫാസ്റ്റ് ബൗളറായ ഉമേഷിന്റെ പ്രകടന മികവിലാണ് വിന്‍ഡീസിനെ ഇന്ത്യ 311 ല്‍ ഒതുക്കിയത്. 88 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ ഓസീസിനെതിരെ 93 റണ്‍സ് വിട്ട് നല്കി വീഴ്ത്തിയ അഞ്ച് വിക്കറ്റായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. ഇതുവരെയുള്ള ഏക അഞ്ച് വിക്കറ്റ് പ്രകടനവും ഇത് തന്നെയായിരുന്നു.
2012 ലായിരുന്നു ഉമേഷിന്റെ ഈ അഞ്ച് വിക്കറ്റ് നേട്ടം. ആറു വിക്കറ്റ് പ്രകടനത്തോടെ ഉജ്ജ്വല തിരിച്ച് വരവ് നടത്തിയ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ താരം യുവരാജ് സിങ്ങ്. കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ലെന്ന് പറഞ്ഞാണ് യുവി ഉമേഷിനെ അഭിനന്ദിച്ചത്.
The beast is back with a bang ! Hard work never goes in vain. Great spell @y_umesh 👍 #INDvsWI
വിന്‍ഡീസിന്റെ 311 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 212 ന് നാല് എന്ന നിലയിലാണിപ്പോള്‍. 31 റണ്ണോടെ അജിങ്ക്യാ രഹാനെയും 34 റണ്ണോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.