നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • യുവരാജ് സിങ്ങിന് ക്രിക്കറ്റിലേക്ക് മടങ്ങിവരണം; ഗാംഗുലിക്ക് കത്തെഴുതി

  യുവരാജ് സിങ്ങിന് ക്രിക്കറ്റിലേക്ക് മടങ്ങിവരണം; ഗാംഗുലിക്ക് കത്തെഴുതി

  2011 ലോകകപ്പിലെ പ്ലെയർ ഓഫ് ടൂർണമെന്റായ യുവരാജ് കഴിഞ്ഞ ജൂണിൽ ക്രിക്കറ്റിന്‍റെ എല്ലാത്തരം ഫോർമാറ്റുകലിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

  yuvraj

  yuvraj

  • Share this:
   ഇന്ത്യയുടെ മുൻ ക്രിക്കറ്റർ യുവരാജ് സിങ്ങ് വീണ്ടും കളിക്കളത്തിലേക്ക്. വിരമിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് യുവരാജ് വീണ്ടും പാഡുകെട്ടാൻ ഒരുങ്ങുന്നത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ അഭ്യർഥന മാനിച്ചാണ് യുവി തിരിച്ചുവരവിന് ഒരുങ്ങുന്നത്. ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുവരാജ് സിങ്ങ് ബിസിസിഐ അധ്യക്ഷൻ സൌരവ് ഗാംഗുലിക്ക് കത്തെഴുതിയതായാണ് വിവരം.

   2011 ലോകകപ്പിലെ പ്ലെയർ ഓഫ് ടൂർണമെന്റായ യുവരാജ് കഴിഞ്ഞ ജൂണിൽ ക്രിക്കറ്റിന്‍റെ എല്ലാത്തരം ഫോർമാറ്റുകലിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 38 കാരനായ യുവരാജിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബാലിയാണ്. യുവരാജ് ആദ്യം ഇത് സമ്മതിച്ചില്ലെങ്കിലും പിന്നീട് ടി20 ഫോർമാറ്റിലെങ്കിലും പഞ്ചാബിനായി കളിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

   “തുടക്കത്തിൽ, ഈ ഓഫർ ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല,” യുവരാജിനെ പറഞ്ഞതായി 'ക്രിക്ക്ബസ്' റിപ്പോർട്ട് ചെയ്യുന്നു. ബി‌സി‌സി‌ഐയിൽ നിന്ന് അനുമതി ലഭിച്ചാൽ ലോകമെമ്പാടുമുള്ള മറ്റ് ആഭ്യന്തര ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗുകളിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും യുവരാജ് പറഞ്ഞു.

   "പക്ഷേ, ബലിയുടെ അഭ്യർഥന അവഗണിക്കാനും എനിക്ക് കഴിഞ്ഞില്ല. മൂന്നോ നാലോ ആഴ്ചകളായി ഞാൻ വളരെയധികം ആലോചിച്ചു, അവസാനം കളിക്കളത്തിലേക്ക് തിരിച്ചുവരാമെന്ന തീരുമാനത്തിലേക്കാണ് എത്തിച്ചേർന്നത്". കഴിഞ്ഞ കുറച്ചുനാളുകളായി ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീണ്ടും സജീവമാണ് യുവരാജ് സിങ്. ഷുഭ്മാൻ ഗിൽ, അഭിഷേക് ശർമ, പ്രഭ്‌സിമ്രൻ സിംഗ്, അൻ‌മോൽ‌പ്രീത് സിംഗ് തുടങ്ങി പഞ്ചാബിലെ യുവതാരങ്ങളുമായി ബന്ധപ്പെട്ട പരിശീലന ക്യാംപുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

   "അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുവതാരങ്ങളായ ശുബ്മാൻ ഗിൽ, അഭിഷേക് ശർമ, പ്രഭ് സിമ്രാൻ സിംഗ്, അൻ‌മോൽ‌പ്രീത് സിംഗ് എന്നിവർക്കായി വിലയേറിയ ഉപദേശങ്ങളാണ് യുവരാജ് നൽകിയത്. നിങ്ങളുടെ ജീവിതത്തിന്റെ ഒരു വർഷം കൂടിയെങ്കിലും പഞ്ചാബ് ക്രിക്കറ്റിന് നൽകണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു," ബാലി പറഞ്ഞു.
   You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
   ക്രിക്കറ്റ് രംഗത്തെ വീരഗാഥകളുമായി വിരാമമിട്ട ഒരു കരിയറിലെ മറ്റൊരു ട്വിസ്റ്റാണ് ഇത്. നിരവധി നേട്ടങ്ങൾ കൈവരിച്ച യുവരാജ് കരിയറിനിടയ്ക്ക് ക്യാൻസറിനോടും പോരാടി ജയിച്ച അസാമാന്യ പ്രതിഭയായിരുന്നു. ക്യാൻസറിനെ കീഴടക്കി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ യുവി, ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
   Published by:Anuraj GR
   First published:
   )}