മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങായിരുന്നു ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിലെ പ്രധാന വാര്‍ത്ത. യുവതാരങ്ങള്‍ 8.4 കോടിയ്ക്ക് വിറ്റ് പോയ ലേലത്തില്‍ യുവിക്ക് ലഭിച്ചത് വെറും ഒരു കോടിയാണെങ്കിലും താരത്തിന്റെ മുംബൈ പ്രവേശനം ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ലേലത്തിന്റെ ആദ്യഘട്ടത്തില്‍ ആരും പരിഗണിക്കാതെയിരുന്ന താരത്തെ രണ്ടാം റൗണ്ടിലാണ് മുംബൈ സ്വന്തമാക്കിയത്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സഹതാരങ്ങളായിരുന്ന അജിത് അഗാക്കറിന്റെയും ആശിഷ് നെഹ്റയുടെയും കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന യുവിയുടെയും ഭാര്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നെഹ്റയുടെ ഭാര്യ റുഷ്മാ നെഹ്റയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീയുടെ മുന്നില്‍ മൂന്ന് താരങ്ങളും ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ചിത്രം. ചിത്രത്തിനു താഴെ കമന്റുമായി സഹീറിന്റെ ഭാര്യ സാഗരികയും എത്തിയിട്ടുണ്ട്.
നേരത്തെ മുംബൈ ടീമിലേക്ക് എത്തിയതിനു പിന്നാലെ തന്റെയുള്ളിലൊരു തീയുണ്ടെന്നും മത്സരിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്നും യുവി പറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.