ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്(Yuvraj Singh). 2007ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിടുമ്പോഴും, 2011 ലെ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ നിര്‍ണായക സാന്നിധ്യമായി യുവരാജ് ഉണ്ടായിരുന്നു. ഈ 2 ടൂര്‍ണമെന്റുകളിലും ടീം ഇന്ത്യയുടെ ഏറ്റവും മികച്ച താരവുമായിരുന്നു അദ്ദേഹം.
പിന്നീട് അദ്ദേഹത്തിന് കാന്‍സര്‍ രോഗം പിടിപെട്ടിരുന്നു. അതിനുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും ഫോം നഷ്ടപ്പെട്ടതോടെ 2017 ല്‍ ടീമില്‍ നിന്ന് പുറത്തായി. അതിനുശേഷം യുവിക്ക് ഇന്ത്യന്‍ ജേഴ്സിയണിയാനായിരുന്നില്ല. ഇതോടെ 2019ല്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍(Retirement) തീരുമാനം പിന്‍വലിച്ച് അടുത്ത വര്‍ഷം താന്‍ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചനകള്‍ നല്‍കിയിരിക്കുകയാണ് യുവി. 2017ല്‍ ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ വെച്ചു നടന്ന ഏകദിന മത്സരത്തില്‍ താന്‍ 127 പന്തില്‍ 150 റണ്‍സ് നേടിയതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച് കൊണ്ടാണ് താന്‍ അടുത്ത ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനകള്‍ താരം നല്‍കിയത്.
'ദൈവം നിങ്ങളുടെ വിധി തീരുമാനിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഈ ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'- ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം യുവി കുറിച്ചു.
വിരമിക്കലിന് ശേഷം അബുദാബി ടി10 ലീഗിലും, ഗ്ലോബല്‍ ടി20 കാനഡയിലും പങ്കെടുത്ത യുവി റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സിനായും കളിച്ചിരുന്നു. വിരമിക്കലിന് ശേഷം വിദേശ ലീഗുകളില്‍ കളിച്ചതിനാല്‍ ഇനി അഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിക്കാന്‍ യുവിക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അടുത്ത വര്‍ഷത്തെ റോഡ് സേഫ്റ്റി സീരീസിലാവും താരം തിരിച്ചു വരവ് നടത്തുകയെന്നാണ് സൂചന.
Michael Gough |ബയോബബിള്‍ ലംഘനം; അമ്പയര്‍ മൈക്കല്‍ ഗഫിന് വിലക്കേര്‍പ്പെടുത്തി ഐസിസിഐസിസി ടി20 ലോകകപ്പിലെ ബയോബബിള്‍ ലംഘനത്തിന്റെ പേരില്‍ ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ആറ് ദിവസത്തേക്കാണ് വിലക്ക്. യു എ ഈയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ ബയോബബിള്‍ ലംഘനമാണിത്. അതും ഒരു ഒഫീഷ്യല്‍ ലംഘിച്ചു എന്നതാണ് ശ്രദ്ധേയം.
ബയോബബിളില്‍ നിന്നും അനുവാദമില്ലാതെ മൈക്കല്‍ ഗഫ് പുറത്തുള്ള ആളുകളെ സന്ദര്‍ശിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് ഐസിസിയുടെ നടപടി. താരങ്ങള്‍ക്കുള്ളതുപോലെ ഒഫീഷ്യല്‍സിനും ഒരേ നിയമമാണുള്ളത്. ഞായറാഴ്ച്ച നടന്ന ഇന്ത്യ- ന്യൂസിലന്റ് മത്സരത്തില്‍ മൈക്കല്‍ ഗഫായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാല്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അമ്പയറായി എത്തിയത്.
നിലവില്‍ അമ്പയര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ആറ് ദിവസത്തെ ക്വാറന്റൈനു ശേഷം അമ്പയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കല്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ല. ഓണ്‍ ഫീല്‍ഡ് അമ്പയറില്‍ നിന്നും ടിവി അമ്പയര്‍- നാലാം അമ്പയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.