ലോക്ക്ഡൗൺ തുടരുന്നതോടെ പുതിയ പുതിയ പരീക്ഷണങ്ങളിലാണ് താരങ്ങളും. സോഷ്യൽമീഡിയ ചാലഞ്ചുകളുമായി താരങ്ങൾ സജീവമാണ്. യുവരാജ് സിങ്ങാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. പുതിയ വെല്ലുവിളികളുമായി താരം സോഷ്യൽമീഡിയയിൽ സജീവമാകുകയാണ്.
അടുക്കളയിൽ നിന്ന് കണ്ണുകെട്ടി ചപ്പാത്തി റോളർ കൊണ്ട് ടെന്നീസ് ബോൾ തട്ടുന്നതാണ് യുവിയുടെ പുതിയ വീഡിയോ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സച്ചിൻ ടെണ്ടുൽക്കറെ ചാലഞ്ചും ചെയ്യുന്നുണ്ട്.
Master you have broken so many records on the field time to break my record of 100 in the kitchen 🤪! Sorry couldn’t post full video cause it will be too long to count 100 😂 paji back to you hope you don’t break other things in the kitchen 😂😂 @sachin_rtpic.twitter.com/ehJcfIGO4a
ക്രിക്കറ്റ് ഗ്രൗണ്ടിൽ നിരവധി റെക്കോർഡുകൾ മറികടന്ന മാസ്റ്റർബ്ലാസ്റ്റർ പുതിയ വീഡിയോയിൽ താൻ സ്കോർ ചെയ്ത് നൂറ് എന്ന റെക്കോർഡ് മറികടക്കാനാണ് യുവിയുടെ വെല്ലുവിളി.
യുവിയുടെ പുതിയ ചലഞ്ചിന് മാസ്റ്റർബ്ലാസ്റ്ററുടെ മറുപടി എങ്ങനെയായിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.