മുംബൈ: മലിംഗയെറിഞ്ഞ 20 ാം ഓവറിലെ അവസാന പന്ത് മുംബൈ ഇന്ത്യന്‍സിന് നല്കിയ ജീവന് ചെറുതൊന്നുമല്ല. ഇന്നലെ തുറന്ന ബസില്‍ കിരീടവുമായി നഗരം ചുറ്റിയ ടീം അതിനുശേഷം ക്ലബ്ബില്‍ പാട്ടും നൃത്തവുമായാണ് രാത്രി വൈകുന്നതുവരെ ആഘോഷിച്ചത്. മുംബൈയുടെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത്തും യുവരാജുമായിരുന്നു പാര്‍ട്ടിയിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍.
ഐപിഎല്ലില്‍ അഞ്ച് കിടീടങ്ങളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മുംബൈ നായകന് രോഹിത് ശര്‍മ തകര്‍പ്പന്‍ പാട്ടുമായി പാര്‍ട്ടിയില്‍ നിറഞ്ഞാടിയപ്പോള്‍ പാട്ടു പാടിയും ചുവടുകള്‍വെച്ചും യുവരാജും ഒപ്പം ചേരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
പന്ത്രണ്ടാം സീസണില്‍ മികച്ച തുടക്കമായിരുന്നെങ്കിലും മുംബൈ ജഴ്സിയില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമെ സൂപ്പര്‍ താരം യുവരാജ് സിങ്ങിന് അവസരം ലഭിച്ചിരുന്നുള്ളു. ഡല്‍ഹി ക്യാപിറ്റല്‍സിനോട് നടന്ന ആദ്യ മത്സരത്തിലെ അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 98 റണ്‍സാണ് യുവി സീസണില്‍ സ്വന്തമാക്കിയത്.
മറുവശത്ത് ടീമിനെ മുന്നില്‍ നിന്ന് നയിച്ച രോഹിത്ത് 15 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു രാഹുലിന്റെ റണ്‍വേട്ട.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.