ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഇനി അഭിനയത്തിലേക്ക്
ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഇനി അഭിനയത്തിലേക്ക്
തനിക്കെല്ലാം തന്നത് ക്രിക്കറ്റ് ആണെന്നും തന്‍റെ ജീവിതത്തിലെ ഒരു വലിയ ഭാഗമാണ് ക്രിക്കറ്റെന്നും യുവരാജ് സിംഗ് പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമമെന്നും യുവരാജ് സിംഗ് പറഞ്ഞു.
മുംബൈ: പത്തൊമ്പത് വർഷം നീണ്ട തന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നിന്ന് കഴിഞ്ഞയിടെയാണ് യുവരാജ് സിംഗ് വിരമിച്ചത്. എന്നാൽ, ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗ് ജീവിതത്തിലെ അടുത്ത ഇന്നിംഗ്സിന് തുടക്കമിട്ട് കഴിഞ്ഞു. ക്രിക്കറ്റിൽ നിന്ന് നേരെ അഭിനയത്തിലേക്കാണ് യുവരാജ് സിംഗ് എത്തിയിരിക്കുന്നത്.
ഹോട്ട് സ്റ്റാറിലെ സ്പെഷ്യൽ സീരീസ് ആയ 'ദ ഓഫീസ്' ആണ് പുതിയ തട്ടകം. അന്താരാഷ്ട്ര സീരീസ് ആയ 'ദ ഓഫീസ്' ന്‍റെ ഒഫീഷ്യൽ അഡാപ്റ്റേഷൻ ആയ സീരിസ് ഇതേ പേരിൽ തന്നെയാണ് പുറത്തിറക്കുക. അതേസമയം, പുതിയതായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് യുവരാജ് സിംഗ് പറഞ്ഞു.
തനിക്കെല്ലാം തന്നത് ക്രിക്കറ്റ് ആണെന്നും തന്‍റെ ജീവിതത്തിലെ ഒരു വലിയ ഭാഗമാണ് ക്രിക്കറ്റെന്നും യുവരാജ് സിംഗ് പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമമെന്നും യുവരാജ് സിംഗ് പറഞ്ഞു.
13 എപ്പിസോഡുകൾ ഉള്ള ഷോ ഫരിദാബാദിലെ ഒരു പേപ്പർ കമ്പനിയായ വികിൻസ് ചാവ്ലയിലെ തൊഴിലാളികളുടെ ജീവിതമാണ് പറയുന്നത്. അവിടെയുള്ള തൊഴിലാളികളുമായി വളരെ നല്ലൊരു അനുഭവമായിരുന്നെന്ന് യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ കുറേ വർഷമായി താൻ ക്രിക്കറ്റിൽ മാത്രമായിരുന്നെന്നും അതിൽ നിന്ന് മാറാൻ ഇപ്പോഴാണ് ഏറ്റവും നല്ല സമയമെന്നും യുവരാജി സിംഗ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.