മുംബൈ: ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് മുന്‍ താരവും 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിയസും ആയിരുന്ന യുവരാജ് സിങ്. വിജയ് ശങ്കറിനു മുന്‍പേ കേദാര്‍ ജാദവിനെ ഇറക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് യുവി ട്വീറ്റ് ചെയ്തു.
കൂടുതല്‍ അനുഭവസമ്പത്തുള്ള ജാദവിന് ഡെത്ത് ഓവറുകളില്‍ കുറച്ച്കൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് യുവരാജിന്റെ നിരീക്ഷണം. വലിയ മത്സരങ്ങളാണ് നടക്കാനുള്ളതെന്നും യുവി ട്വിറ്ററിലൂടെ പറഞ്ഞു. ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ നാലാം നമ്പറിലായിരുന്നു ശങ്കറിനെ ഉള്‍പ്പെടുത്തിയത്.
Kedar Jadhav should had come to bat before shankar I feel because of more experience batting in death 💀 overs ! Big game experience counts !
— yuvraj singh (@YUVSTRONG12) June 16, 2019
Also Read: അയല്‍ക്കാരെ 'അടിച്ചൊതുക്കി' ഇന്ത്യ; പാകിസ്ഥാന് 337 റണ്‍സ് വിജയലക്ഷ്യം
നാലാമനായി പാണ്ഡ്യയാണ് കളത്തിലെത്തിയതെങ്കിലും ജാദവിന് മുന്നേ ശങ്കര്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നു. മത്സരത്തില്‍ 15 പന്തില്‍ 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 8 പന്ത് നേരിട്ട കേദാര്‍ ജാദവ് 8 റണ്‍സും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, ICC Cricket World Cup 2019, ICC World Cup 2019, Indian cricket, Indian cricket team, Pakistan Cricket, Pakisthan, Yuvraj Singh