മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി കളംപിടിച്ച സീനിയര്‍ താരം യുവരാജ് സിങ് തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏറെ നാളായി ദേശീയ ടീമിന് പുറത്തുനില്‍ക്കുന്ന യുവി ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തെടുക്കുന്നത്.
മത്സരത്തിനു പിന്നാലെ ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് യുവി. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം താന്‍ തന്നെയെടുക്കുമെന്നാണ് യുവി പറയുന്നത്. അങ്ങനെ തോന്നിയാല്‍ ആ തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്നും താരം വ്യക്തമാക്കി.
Also Read: 'ധോണി മാസാണെങ്കില്‍ സിവ കൊലമാസാണ്'; തമിഴും അറബിയും ഉള്‍പ്പെടെ ആറു ഭാഷകള്‍ സംസാരിച്ച് സിവ ധോണികഴിഞ്ഞ രണ്ടുവര്‍ഷം എങ്ങിനെയായിരുന്നെന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നും ഉയര്‍ച്ച താഴ്ചകളുടെ വര്‍ഷമായിരുന്നു ഇതെന്നും പറയുന്ന യുവി ആ കാലത്ത് സച്ചിന് ഉള്‍പ്പെടെയുള്ളവരോട് ഈ കാര്യങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിരുന്നതായും കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് എല്ലായിപ്പോഴും താന്‍ ആസ്വദിക്കാറുണ്ടെന്നും യുവി പറയുന്നു. 'ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയകാലം മുതല്‍ അത് ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ഇന്ത്യക്കായി കളിക്കാതിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു.' യുവി വ്യക്തമാക്കി.
ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ കഴിഞ്ഞെങ്കിലും യുവിയുടെ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.