• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇംഗ്ലീഷ് ആക്രമണം' ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ചാഹല്‍

മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ താരം 88 റണ്‍സാണ് വഴങ്ങിയത്.

news18
Updated: June 30, 2019, 7:56 PM IST
'ഇംഗ്ലീഷ് ആക്രമണം' ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ചാഹല്‍
chahal
  • News18
  • Last Updated: June 30, 2019, 7:56 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ഇംഗ്ലീഷ് താരങ്ങള്‍ കൂറ്റനടികളുമായി കളം നിറഞ്ഞ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസവേന്ദ്ര ചാഹലിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരമായാണ് ചാഹല്‍ മാറിയത്. ഇന്നത്തെ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ താരം 88 റണ്‍സാണ് വഴങ്ങിയത്.

2003 ലെ ലോകകപ്പില്‍ ഓസീസിനെതിരെ ജവഗല്‍ ശ്രീനാഥ് വഴങ്ങിയ 87 റണ്‍സായിരുന്നു ഇതുവരെയുള്ള മോശം റെക്കോര്‍ഡ്. 10 ഓവര്‍ എറിഞ്ഞെങ്കിലും ഒരുവിക്കറ്റുപോലും സ്വന്തമാക്കാന്‍ ചാഹലിന് കഴിഞ്ഞിരുന്നില്ല. 2003 ലെ പ്രകടനത്തില്‍ ശ്രീനാഥിനും വിക്കറ്റ് ലഭിച്ചിരുന്നില്ല.

Also Read: 'ബാറ്റിങ്ങിലും തിരിച്ചടി' അക്കൗണ്ട് തുറക്കാതെ രാഹുല്‍ മടങ്ങി; ഇംഗ്ലണ്ട് പിടിമുറുക്കുന്നു

കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സ്പിന്നര്‍ ആര്‍ അശ്വിനുമുണ്ട്. 2015 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 10 ഓവറില്‍ 75 റണ്‍സാണ് താരം വഴങ്ങിയത്. അന്ന ഒരുവിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിരുന്നു. ചാഹലിന് പുറമെ മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവും എഴുപതിന് മുകളില്‍ റണ്‍സ് വഴങ്ങിയിരുന്നു. 10 ഓഴറില്‍ 72 റണ്‍സാണ് താരത്തിന് വഴങ്ങേണ്ടി വന്നത്. യാദവ് ഒരു വിക്കറ്റും നേടിയിരുന്നു.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...