ബെംഗളൂരു: ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ഇന്ത്യന്‍ കളിയാരാധകരെ ഏറെ സന്തോഷിപ്പിച്ചത് സീനിയര്‍ താരം യുവരാജ് സിങിന്റെ പ്രകടനമായിരുന്നു. ബാംഗ്ലൂരിന്റെ യൂസവേന്ദ്ര ചാഹലിന്റെ ഓവറില്‍ ആദ്യ മൂന്നു പന്തുകള്‍ സിക്സര്‍ പറത്തിയ താരം നാലാം പന്തില്‍ പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു മൂന്ന് ഷോട്ടുകളും.
2007 ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറുപന്തുകളും സിക്സറടിച്ച യുവരാജിന്റെ ഇന്നിങ്സായിരുന്നു ആരാധകര്‍ മൂന്നു സിക്സുകള്‍ കണ്ടപ്പോള്‍ ഓര്‍ത്തത്. എന്നാല്‍ തന്റെ മനസിലും ഇത് തന്നെയായിരുന്നെന്നാണ് മത്സര ശേഷം ചാഹലും പറഞ്ഞിരിക്കുന്നത്.
Also Read: സീസണിലെ രണ്ടു കളിയും തോറ്റെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി'ആദ്യ മൂന്ന് പന്തും സിക്സ് അടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അന്നത്തെ അവസ്ഥ തന്നെയായിരുന്നു എനിക്കും. ഒരു നിമിഷം ബ്രോഡിന്റെ അവസ്ഥ ആലോചിച്ചു. എന്നാല്‍ പെട്ടെന്നുതന്നെ ഞാന്‍ മനസാനിധ്യം വീണ്ടെടുത്തു. എനിക്ക് എറിയാന്‍ കഴിയുന്ന മികച്ച പന്തുകളെ കുറിച്ചായിരുന്നു പിന്നീട് ആലോചന. തുടര്‍ന്ന് അല്പം വൈഡായി ഒരു ഗൂഗ്ലി പരീക്ഷിക്കുകയായിരുന്നു.'ചാഹല്‍ പറഞ്ഞു.
ചാഹല്‍ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ മൂന്ന് പന്തുമായിരുന്നു യുവി സിക്സര്‍ പറത്തിയത്. നാലാം പന്തും സിക്സിനായ് ഉയര്ത്തിയെങ്കിലുംലോങ് ഓഫില്‍ മുഹമ്മദ് സിറാജിന്റെ കൈയ്യിലായിരുന്നു പന്ത് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.