ഇന്റർഫേസ് /വാർത്ത /Sports / റിഷഭ് ക്യാച്ച് കളഞ്ഞാല്‍ ഗാലറിയില്‍ നിന്ന് 'മഹീ, മഹീ' എന്ന് അലറിവിളിക്കും; യുവതാരത്തിന്റെ വളര്‍ച്ചയെക്കുറിച്ച് യുസ്വേന്ദ്ര ചഹല്‍

റിഷഭ് ക്യാച്ച് കളഞ്ഞാല്‍ ഗാലറിയില്‍ നിന്ന് 'മഹീ, മഹീ' എന്ന് അലറിവിളിക്കും; യുവതാരത്തിന്റെ വളര്‍ച്ചയെക്കുറിച്ച് യുസ്വേന്ദ്ര ചഹല്‍

ധോണിയും പന്തും

ധോണിയും പന്തും

'പതിനെട്ടോ, പത്തൊമ്പതോ വയസു മാത്രം പ്രായമുണ്ടായിരുന്ന അവന് അതു താങ്ങാനാകുന്നതിന് അപ്പുറമായിരുന്നു'- ചഹല്‍ പറഞ്ഞു.

  • Share this:

കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്ത്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഈ ഇരുപത്തിനാലുകാരന്‍ പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.

ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായാണ് റിഷഭിനെ ആരാധകര്‍ കാണുന്നത്. ഇപ്പോഴിതാ ധോണിയുമായുള്ള താരതമ്യം കരിയറിന്റെ തുടക്കത്തില്‍ പന്തിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി ഓര്‍ത്തെടുക്കുകയാണ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും വിക്കറ്റ്കീപ്പറുമായ ധോണി ഒഴിച്ചിട്ട കസേരയിലേക്കാണ് കൗമാരപ്രായത്തില്‍ റിഷഭ് കടന്നുവന്നതെന്നും അതിനാല്‍ത്തന്നെ കരിയറിന്റെ തുടക്കകാലഘട്ടം റിഷഭിന് ഏറെ പ്രയാസമുള്ളതായിരുന്നുവെന്നും ചഹല്‍ വ്യക്തമാക്കി.

'ആദ്യകാല മത്സരങ്ങളില്‍ അവന്‍ ഒരു ക്യാച്ച് കളഞ്ഞാലോ, ഒരു ഡിആര്‍എസ് ഡിസിഷന്‍ തെറ്റിച്ചാലോ ഒരു സ്റ്റമ്പിങ് പിഴച്ചാലോ ഗാലറി ഒന്നടങ്കം 'മഹീ, മഹീ' എന്ന് ആര്‍ത്തുവിളിക്കുമായിരുന്നു. അന്നു കേവലം പതിനെട്ടോ, പത്തൊമ്പതോ വയസു മാത്രം പ്രായമുണ്ടായിരുന്ന അവന് അതു താങ്ങാനാകുന്നതിന് അപ്പുറമായിരുന്നു'- ചഹല്‍ പറഞ്ഞു.

'റിഷഭ് മഹി ഭായിയെ പോലെ ആയിരിക്കണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. കാരണം അത്ര ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഹി ഭായി പടിയിറങ്ങിയത്. അതാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ ഒരു കൗമാരക്കാരനായിരുന്ന റിഷഭിന് അത് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരുന്നത്. അതെല്ലാം അവഗണിച്ച് കളിയില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ ഞങ്ങള്‍ എല്ലായ്പ്പോഴും അവനോടു പറയുമായിരുന്നു. സമ്മര്‍ദ്ദം താങ്ങാനാവാതെ പന്ത് കുറച്ചുകാലം ടീമിന് പുറത്തായി. എന്നാല്‍ പന്ത് ഉശിരന്‍ തിരിച്ചുവരവ് നടത്തി. കളിക്കാരന്‍ എന്ന നിലയില്‍ ഒരുപാട് മെച്ചപ്പെട്ടു. പക്വതയുള്ള താരമായി വളര്‍ന്നു.'- ചഹല്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു കായികതാരം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും നല്ല രീതിയില്‍ പ്രയത്നിക്കും. ആരും മോശം പ്രകടനം നടത്താന്‍ ആഗ്രഹിക്കില്ല. കളിക്കാരനോട് ആളുകള്‍ അല്‍പ്പം ബഹുമാനം കാണിക്കണം'- ചഹല്‍ പറഞ്ഞു നിര്‍ത്തി.

'ഞാന്‍ ഇറങ്ങാം', ജഡേജയ്ക്ക് മുന്‍പ് ധോണി ഇറങ്ങിയത് ചോദിച്ചുവാങ്ങി; വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഫ്‌ലെമിങ്

ഐപിഎല്‍ ക്വാളിഫയര്‍ ഒന്നിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര്‍ ഈ സീസണിലെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ചെന്നൈ മറികടന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റിനു ശേഷം മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യാനെത്തിയത് ചോദിച്ചുവാങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. രവീന്ദ്ര ജഡേജയ്ക്ക് മുന്‍പ് താന്‍ ഇറങ്ങാമെന്ന് ധോണി തീരുമാനിക്കുകയായിരുന്നു.

'റുതുരാജിന്റെ വിക്കറ്റിനു ശേഷം അടുത്തത് ആര് ഇറങ്ങണമെന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ച നടന്നു. ഞാന്‍ എല്ലാ താരങ്ങളെയും നോക്കി. ധോണിയുടെ കണ്ണിലേക്ക് നോട്ടം എത്തിയ സമയത്ത് അദ്ദേഹം മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ പോകാം'. ആവശ്യമായ സമയത്ത് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അത് ഫലം കണ്ടു. ഫ്‌ലെമിങ് പറഞ്ഞു.

ഈ സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചാണ് ധോണി മത്സരം ഫിനിഷ് ചെയ്തത്. ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും സഹിതം ആറ് പന്തില്‍ 18 റണ്‍സാണ് ധോണി നേടിയത്.

First published:

Tags: Rishabh Pant, Yuzvendra Chahal