മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍ താരം സഹീര്‍ ഖാന്. മൂന്ന് സ്പിന്നര്‍മാരും നാല് പേസര്‍മാരും ഉള്‍പ്പെടുന്ന പതിനഞ്ച് അംഗ ടീമിനെയാണ് സഹീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് സഹീര്‍ ഇന്ത്യത്ത് ലോകകപ്പ് സാധ്യത കല്‍പ്പിക്കുന്നത്.
വിക്കറ്റ് കീപ്പര്‍മാരായ യുവതാരം ഋഷഭ് പന്തും ദിനേഷ് കാര്‍ത്തിക്കും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയും സഹീറിന്റെ സ്ക്വാഡില്‍ ഉള്‍പ്പെടുന്നുണ്ട്. വിക്കറ്റിനു പിന്നില്‍ ധോണി തന്നെയായിരിക്കുമെന്നും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായ സഹീര്‍ പറയുന്നു. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ടീമിലുള്ളത്. നാലാം പേസറായും സഹീര്‍ പാണ്ഡ്യയെ പരിഗണിക്കുന്നു.
Also Read: ചരിത്രത്തിലിടം നേടി മിതാലി; നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരം
വളരെ നാള് നീണ്ടു നിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നാല് പേസര്‍മാര്‍ വേണമെന്നതിനൊപ്പം എക്സ്ട്രാ ബാറ്റ്സ്മാനെന്നതും ഹര്ദ്ദിഖിന് അനുകൂലമായ ഘടകമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കേണ്ടത് നിര്‍ബന്ധമാണെന്നാണ് സഹീറിന്റെ വിലയിരുത്തല്‍. അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍ എന്നീ താരങ്ങളെ ഓപ്ഷന്സായാണ് സഹീര്‍ പരിഗണിക്കുന്നത്.
സഹീറിന്റെ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായുഡു/ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍/ഒരു പേസര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.