HOME » NEWS » Sports » ZIDANE TO LEAVE MADRID AT THE END OF THE SEASON LALIGA JK INT

സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞേക്കും

സിദാന്‍ പരിശീലക സ്ഥാനം വിട്ടു പോയ ശേഷം റയല്‍ മാഡ്രിഡ് നിയമിച്ച രണ്ടു പരിശീലകര്‍ക്കും ടീമിനെ ഫോമിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സിദാന്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്

News18 Malayalam | news18-malayalam
Updated: May 16, 2021, 4:49 PM IST
സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞേക്കും
സിനദിന്‍ സിദാന്‍
  • Share this:
ലാലിഗ സീസണ്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ കോച്ച് സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസം ലാലിഗയില്‍ സെവിയക്കെതിരായ മത്സരത്തിന് ശേഷം സിദാന്‍ തന്നെയാണ് താന്‍ റയല്‍ വിടുന്ന കാര്യം ടീമംഗങ്ങളെ അറിയിച്ചതെന്നാണ് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ചാണ് സംഭവിക്കുന്നതെങ്കില്‍, തവണയാകും സിദാന്‍ സ്വയം പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുന്ന രണ്ടാമത്തെ സംഭവമാകും. നേരത്തെ 2018ല്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായി മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതിനു പിന്നാലെയാണ് സിദാന്‍ ടീം വിടാനുള്ള തന്റെ തീരുമാനം അറിയിക്കുന്നത്. സിദാന്‍ പരിശീലക സ്ഥാനം വിട്ടു പോയ ശേഷം റയല്‍ മാഡ്രിഡ് നിയമിച്ച രണ്ടു പരിശീലകര്‍ക്കും ടീമിനെ ഫോമിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സിദാന്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്.

അതേസമയം, ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ തോല്‍വിയാണു സിദാന്‍ റയല്‍ മാഡ്രിഡ് വിടാനുള്ള തീരുമാനമെടുക്കാന്‍ പ്രധാന കാരണമായതെന്നാണു കരുതേണ്ടത്. ഇതിനു പുറമെ റയല്‍ പരിശീലകസ്ഥാനത്ത് മാനസികമായും ശാരീരികമായും സിദാന്‍ തളര്‍ച്ച നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു.



റയല്‍ മാഡ്രിഡിനൊപ്പമുള്ള ആദ്യ സീസണില്‍ മൂന്നു ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ ഐതിഹാസികമായ നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കി നല്‍കിയിട്ടുണ്ടെങ്കിലും രണ്ടാം വരവില്‍ കഴിഞ്ഞ സീസണിലെ ലാ ലീഗായാണ് സിദാന്റെ പ്രധാന വിജയം.

നിലവില്‍ ലാ ലിഗയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് റയല്‍. ഇനി ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് അത്‌ലറ്റിക് ക്ലബ്ബുമായും വിയ്യാറയലുമായാണ് മത്സരങ്ങള്‍ ശേഷിക്കുന്നത്. റയല്‍ പരിശീലകനായി സിദാന്റെ അവസാന രണ്ട് മത്സരങ്ങളാകും അത്. ഈ സീസണിലെ ലാ ലിഗ കിരീടം നേടാന്‍ അവസാന മത്സരം വരെ റയലിനു പ്രതീക്ഷയുണ്ടെങ്കിലും ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. സിദാന് പകരം മുന്‍ റയല്‍ മാഡ്രിഡ് താരം റൗള്‍ പരിശീലകനായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിദാന് കീഴില്‍ സ്പാനിഷ് ക്ലബ്ബ് 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

അതേസമയം റയല്‍ വിടുന്ന സിദാന്‍ അദ്ദേഹത്തിന്റെ മുന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്. ഈ സീസണില്‍ ഇറ്റാലിയന്‍ ലീഗ് നഷ്ടപ്പെട്ട യുവന്റസ് അടുത്ത സീസണിലേക്കുള്ള ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒമ്പത് വര്‍ഷമായി തുടര്‍ച്ചയായി ഇറ്റാലിയന്‍ ലീഗ് നേടിക്കൊണ്ടിരുന്ന അവര്‍ക്ക് ഈ സീസണില്‍ കിരീടം ഇന്റര്‍ മിലാന് മുന്നില്‍ അടിയറവ് വെക്കേണ്ടി വരുകയും ചെയ്തു. ടീമിന്റെ പ്രകടനം മോശമായതിനെ പേരില്‍ പിര്‍ലോ പുറത്താക്കപ്പെടുകയാണെങ്കില്‍ സിദാനു തന്നെയാവും ഇറ്റാലിയന്‍ ക്ലബ്ബ് പരിഗണന നല്‍കുക.
Published by: Jayesh Krishnan
First published: May 16, 2021, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories