HOME » NEWS » Sports » ZIMBABWE BATSMAN BRENDAN TAYLOR GETS DISMISSED HIT WICKET LEADS TO CONTROVERSY

ഇങ്ങനെയും ഹിറ്റ് വിക്കറ്റോ ! വൈറലായി ബ്രണ്ടന്‍ ടെയ്‌ലറുടെ പുറത്താകല്‍ വീഡിയോ

അപ്പര്‍കട്ടിന് ശ്രമിച്ച പൊസിഷനില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ ടെയ്ലറുടെ ബാറ്റ് സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 19, 2021, 5:21 PM IST
ഇങ്ങനെയും ഹിറ്റ് വിക്കറ്റോ ! വൈറലായി ബ്രണ്ടന്‍ ടെയ്‌ലറുടെ പുറത്താകല്‍ വീഡിയോ
അപ്പര്‍കട്ടിന് ശ്രമിച്ച പൊസിഷനില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ ടെയ്ലറുടെ ബാറ്റ് സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു.
  • Share this:
ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ ബാറ്റ്‌സ്മാന്‍ പുറത്താകുക എന്നത് വളരെ വിരളമായി സംഭവിക്കുന്ന ഒരു കാര്യമാണ്. ഏറ്റവും ഒടുവിലായി ഹിറ്റ് വിക്കറ്റിന്റെ വേറിട്ട പതിപ്പിന് ഇരയായിരിക്കുകയാണ് സിംബാബ്വെ താരം ബ്രണ്ടന്‍ ടെയ്ലര്‍. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ടെയ്ലറിന്റെ വിചിത്ര പുറത്താകല്‍ നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ചര്‍ച്ചകളും സജീവമായി.

സാധാരണയായി ബാറ്റ്‌സ്മാന്‍ ബാക്ക് ഫൂട്ടില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീര ഭാഗങ്ങളോ ബാറ്റോ സ്റ്റമ്പില്‍ കൊണ്ട് ഹിറ്റ് വിക്കറ്റ് ആയാണ് പുറത്താകാറുള്ളത്. എന്നാല്‍ ടെയ്‌ലര്‍ക്ക് സംഭവിച്ചത് മറ്റൊന്നായിരുന്നു. കൈയില്‍ തൂക്കിപിടിച്ച ബാറ്റിന്റെ അഗ്രം സ്റ്റമ്പില്‍ തട്ടിയാണ് ടെയ്‌ലര്‍ പുറത്തായത്. ബംഗ്ലാദേശ് മീഡിയം ഫാസ്റ്റ് ബൗളര്‍ ഷൊരീഫുല്‍ ഇസ്ലാം എറിഞ്ഞ 25ആം ഓവറിലാണ് വിവാദ സംഭവങ്ങള്‍ നടന്നത്.

ഷൊരീഫുലിന്റെ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സ്‌കൂപ്പ് ചെയ്യാനാണ് ടെയ്ലര്‍ ശ്രമിച്ചത്. എന്നാല്‍ അത് ബാറ്റ് കൊണ്ടില്ല. പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയും ചെയ്തു. അപ്പര്‍കട്ടിന് ശ്രമിച്ച പൊസിഷനില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ ടെയ്ലറുടെ ബാറ്റ് സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. തീരുമാനം ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. പിന്നാലെയായിരുന്നു വിക്കറ്റാണെന്ന് വിധിച്ചുള്ള അറിയിപ്പ് വന്നത്. 46 റണ്‍സെടുത്താണ് ടെയ്ലര്‍ പുറത്തായത്.



സംഭവത്തിന് ശേഷം രൂക്ഷവിമര്‍ശനമാണ് അമ്പയര്‍മാര്‍ക്കെതിരെ ഉയരുന്നത്. വിചിത്രം, ഇങ്ങനെയൊരു പുറത്താകല്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന നിലയിലാണ് പലരും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നത്. 2019ലെ ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ ഓഷെയ്ന്‍ തോമസും സമാന നിലയില്‍ ഔട്ടായിരുന്നു. അന്നും എതിരാളി ബംഗ്ലാദേശ് ആയിരുന്നു.

അതേസമയം വൈറ്റാലറ്റി ബ്ലാസ്റ്റിലെ ലാന്‍കഷയറും യോര്‍ക്ക്ഷയറും തമ്മില്‍ നടന്ന മത്സരത്തില്‍ നടന്ന മറ്റൊരു സംഭവം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടിന് കയ്യടി നേടി കൊടുത്തിരുന്നു. വൈറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനാണ് ക്രിക്കറ്റ് ലോകം കയ്യടി നല്‍കുന്നത്. സിംഗിളിനായി ഓടുന്നതിനിടയില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ബാറ്റ്‌സ്മാനെ റണ്‍ ഔട്ടാക്കാന്‍ ശ്രമിക്കാതെയാണ് റൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയത്. ആ സമയത്ത് ലാന്‍കഷയറിന് 18 പന്തില്‍ വിജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. അഞ്ച് വിക്കറ്റാണ് അവരുടെ കൈയിലുണ്ടായിരുന്നത്.

മത്സരത്തിലെ 18 ആം ഓവറിലാണ് സംഭവം നടക്കുന്നത്. ഓവറിലെ ആദ്യ പന്തില്‍ റണ്‍ നേടാന്‍ ഓടുന്നതിനിടെ ലാന്‍കഷയര്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് ക്രോഫ്റ്റ് കാല്‍കുഴ തെറ്റി പിച്ചില്‍ വീഴുകയും പന്ത് വിക്കറ്റ് കീപ്പറിലേക്ക് എറിഞ്ഞുവെങ്കിലും റണ്ണൗട്ടാക്കാന്‍ വിക്കറ്റ് കീപ്പര്‍ തയ്യാറായില്ല. യോര്‍ക്ക്ഷയര്‍ ടീമിന്റെ നായകനായ ജോ റൂട്ടാണ് റണ്ണൗട്ടില്‍ നിന്നും വിക്കറ്റ് കീപ്പറെയും ഫീല്‍ഡല്‍മാരെയും പിന്തിരിപ്പിച്ചത്. മത്സരത്തില്‍ ലാന്‍കഷയര്‍ ജയിക്കുകയും ചെയ്തു. നാല് വിക്കറ്റിനാണ് ലാന്‍കഷയര്‍ വിജയിച്ചത്.
Published by: Sarath Mohanan
First published: July 19, 2021, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories