മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 'സൂപ്പര്‍ നായകന്' ധോണിയും മകള്‍ സിവയും സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചെത്തിയാല്‍ അത് വൈറലാകുമെന്ന് ഉറപ്പാണ്. അച്ഛനും മകളും ഒരുമിച്ചെത്തുന്ന വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച് വരുന്നത്. നേരത്തെ പാട്ടുപാടിയും വിവിധ ഭാഷകള്‍ സംസാരിച്ചും ആരാധകര്‍ക്കിടയില്‍ താരമായ സിവ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് ധോണിയുടെ നൃത്താധ്യാപികയായാണ്.
ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിവയുടെ ചുവടുകള്‍ നോക്കി ധോണിയും നൃത്തം ചെയ്യുന്നതാണുള്ളത്. സിവ വയ്ക്കുന്ന ചുവടുകള്‍ ധോണി അതുപോലെതന്നെ കളിക്കുകയാണ്. പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ഇത് വൈറലാവുകയും ചെയ്തു.
നേരത്തെ ധോണിയോട് ഭോജ്പുരി ഭാഷയിലും തമിഴിലും സംസാരിക്കുന്ന സിവയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. അതിനു മുന്നേ മലയാള ഗാനവുമായും സോഷ്യല്‍മീഡിയയില്‍ സിവ വൈറലായിരുന്നു. അന്ന് 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഗാനമായിരുന്നു സിവ ആലപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.