'മൈതാനത്ത് അച്ഛന്മാരുടെ പൊങ്കാല'; ഗ്യാലറിയില്‍ നൃത്തമാടി സിവയും നിധ്യനയും

ജഡേജ സിക്‌സര്‍ നേടിയപ്പോഴായിരുന്നു നിധ്യനായുടെ ചുവടുകള്‍

news18
Updated: April 1, 2019, 11:57 AM IST
'മൈതാനത്ത് അച്ഛന്മാരുടെ പൊങ്കാല'; ഗ്യാലറിയില്‍ നൃത്തമാടി സിവയും നിധ്യനയും
ziva dhoni
  • News18
  • Last Updated: April 1, 2019, 11:57 AM IST
  • Share this:
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ ധോണി കളത്തിനു പുറത്തെ സൂപ്പര്‍ സ്റ്റാറാണ്. പലഭാഷകള്‍ സംസാരിച്ചു പാട്ടുകള്‍ പാടിയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുള്ള സിവ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളില്‍ ധോണിയെ സപ്പോര്‍ട്ട് ചെയ്തും കളത്തിലെത്താറുണ്ട്.

ഇന്നലെ നടന്ന മത്സരത്തിനിടെ ഗ്യാലറിയല്‍ നിന്ന് തമിഴ്പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന സിവ ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്. ആടുകളം എന്ന ചിത്രത്തില്‍ ജി.വി പ്രകാശ് പാടിയ 'ഒത സൊല്ലാല' എന്ന പാട്ടിനൊപ്പമാണ് സിവയുടെ ഡാന്‍സ്.

Also Read:  'Uummaah..' ജഡേജയുടെ വണ്ടര്‍ ക്യാച്ചിന് റെയ്‌നയുടെ സ്‌നേഹ സമ്മാനംചെന്നൈയുടെ മറ്റൊരു താരമായ രവീന്ദ്ര ജഡേജയുടെ മകള്‍ നിധ്യനയും കഴിഞ്ഞദിവസത്തെ മത്സരത്തിനിടെ ഗ്യാലറിയില്‍ നൃത്തംചവിട്ടിയിരുന്നു. അവാസന നിമിഷം ബാറ്റിങ്ങിനെത്തിയ ജഡേജ സിക്‌സര്‍ നേടിയപ്പോഴായിരുന്നു നിധ്യനായുടെ ചുവടുകള്‍.രണ്ടു കുട്ടിത്താരങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

First published: April 1, 2019, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading