സതാംപ്ടണ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങളില്‍ മൈതാനത്തെ താരങ്ങളെപ്പോലെ ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന താരമാണ് ഗ്യാലറിയിലുണ്ടാകാറുള്ള സിവ ധോണി. എംഎസ് ധോണി കളത്തില്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും ഗ്യാലറിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സിവ എന്നും കാഴ്ചവെക്കാറുള്ളത്. ഇപ്പോഴിതാ ലോകകപ്പ് വേദിയിലും സിവ താരമായി കഴിഞ്ഞിരിക്കുകയാണ്.
ഇന്നലെ സതാംപ്ടണില്‍ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാനാണ് സിവ സ്റ്റേഡിയത്തിലെത്തിയത്. രോഹിത് ശര്‍മയുമായി ചേര്‍ന്ന് ധോണി രക്ഷാപ്രവര്‍ത്തനം നടത്തവെയാണ് ഗ്യാലറിയിലെ ക്യാമറക്കണ്ണുകള്‍ സിവയെ പിടിച്ചെടുത്തത്.
മത്സരത്തില്‍ 34 റണ്‍സെടുത്ത ധോണിയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഗ്യാലറിയിലെ കുട്ടിത്താരത്തിന്റെ ഫോട്ടോ ലോകകപ്പ് അരങ്ങേറ്റം എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
— Whistle Podu Army ® - CSK Fan Club (@CSKFansOfficial) June 5, 2019
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.