ഉത്കണ്ഠയും വിഷാദവും ഹൃദയാരോഗ്യത്തെ ബാധിക്കും
news18india
Updated: July 12, 2018, 5:46 PM IST
news18india
Updated: July 12, 2018, 5:46 PM IST
ഹൃദയ രോഗമുള്ള മൂന്നിലൊന്ന് രോഗികളിൽ ഉത്കണ്ഠയും വിഷാദ രോഗ ലക്ഷണങ്ങളും കാണപ്പെടുന്നുവെന്ന് പഠനങ്ങൾ. ഈ രോഗികളിൽ പ്രോഗ്രസീവ് ഹാർട്ട് ഡിസീസിനും മറ്റ് പ്രതികൂല ഫലങ്ങൾക്കും സാധ്യത ഏറെയാണെന്നും പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
ഹാർവാർഡ് റിവ്യൂ ഓഫ് സൈക്യാട്രി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ ആളുകളെ അപേക്ഷിച്ച് ഹൃദയരോഗങ്ങൾ ഉള്ളവരിൽ വിഷാദവും ആശങ്കയും വളരെ കൂടുതലായിരിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ക്ഷീണവും ശ്വാസ തടസവും കാരണം ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയ രോഗങ്ങളുമായി വിഷാദ രോഗം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പഠനം നടത്തിയ ക്രിസ്റ്റഫർ സെലാനോ പറയുന്നു.
ഹൃദയരോഗികളിൽ മാനസിക രോഗങ്ങൾ മോശം ഫലം ഉണ്ടാക്കുന്നതായി നേരത്തെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതായി ഗവേഷകർ പറയുന്നു. ഹൃദയ രോഗമുള്ളവരിൽ ഉത്കണ്ഠ വളരെ സാധാരണമാണെന്നും ഫിസിയോളജിക്കലും ബിഹാവിയറലുമായ ഘടകങ്ങൾ പ്രതികൂലഫലം ഉണ്ടാക്കിയേക്കുമെന്നും ഗവേഷകർ പറയുന്നു.
ഹൃദയ രോഗികളായ 30 ശതമാനം പേരിലും ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠയും വിഷാദവും ഹൃദയ രോഗികളിൽ ഭക്ഷണക്രമം, വ്യായാമം, മരുന്നുകളുടെ ഉപയോഗം എന്നിവ പാലിക്കുന്നതിന് തടസമുണ്ടാക്കുന്നതായും ഗവേഷകർ പറയുന്നു.
ഹാർവാർഡ് റിവ്യൂ ഓഫ് സൈക്യാട്രി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ ആളുകളെ അപേക്ഷിച്ച് ഹൃദയരോഗങ്ങൾ ഉള്ളവരിൽ വിഷാദവും ആശങ്കയും വളരെ കൂടുതലായിരിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ക്ഷീണവും ശ്വാസ തടസവും കാരണം ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയ രോഗങ്ങളുമായി വിഷാദ രോഗം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പഠനം നടത്തിയ ക്രിസ്റ്റഫർ സെലാനോ പറയുന്നു.
Loading...