• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവാഹ ശേഷം എവിടെ താമസിക്കണമെന്ന് ദീപികയും രൺവീറും തീരുമാനിച്ചു

news18india
Updated: June 12, 2018, 5:38 PM IST
വിവാഹ ശേഷം എവിടെ താമസിക്കണമെന്ന് ദീപികയും രൺവീറും തീരുമാനിച്ചു
news18india
Updated: June 12, 2018, 5:38 PM IST
ദീപിക പദുക്കോൺ- രൺവീർ സിംഗ് താരജോഡികളുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സംസാര വിഷയം. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നുന്നതായും വാർത്തകളുണ്ട്. എന്നാൽ അതൊന്നുമല്ല പുതിയ വാർത്ത.

വിവാഹ ശേഷം എവിടെ താമസിക്കണമെന്ന് ദീപികയും രൺവീറും തീരുമാനിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം രൺവീർ താമസിക്കുന്ന കെട്ടിടത്തിൽ രണ്ട് നില കൂടി രൺവീർ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ നില പൊളിച്ച് വീണ്ടും നിർമിക്കുന്നതായും വിവരങ്ങളുണ്ട്. ഇവിടെയാകും താരദമ്പതികൾ താമസിക്കാൻ പോകുന്നതെന്നാണ് സൂചന.

അടുത്തിടെ അമ്മയ്ക്കൊപ്പം ബാന്ദ്രയിലെ ജ്വല്ലറിയിൽ നിന്ന് പരമ്പരാഗത ഡിസൈനിലുള്ള ആഭരണങ്ങൾ ദീപിക വാങ്ങിയത് വാർത്തയായിരുന്നു. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

ദീപികയുടെ 32ാം ജന്മദിനത്തിന് രൺവീറിന്റെ മാതാപിതാക്കൾ എത്തിയതും ദീപികയ്ക്ക് സമ്മാനമായി സാരിയും ഡയമണ്ട് സെറ്റും നൽകിയതും വാർത്തയായിരുന്നു.
First published: June 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍