എല്‍സിയമ്മയെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും; സഹായിക്കാമെന്ന ഉറപ്പും

പ്രളയ ദുരിത്തിന് ഇരയായ എല്‍സിയമ്മയെ രാഹുലും പ്രിയങ്കയും കണ്ടകാര്യം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്.

news18
Updated: April 4, 2019, 11:20 PM IST
എല്‍സിയമ്മയെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും; സഹായിക്കാമെന്ന ഉറപ്പും
എൽസിയമ്മയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി
  • News18
  • Last Updated: April 4, 2019, 11:20 PM IST IST
  • Share this:
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ദുരിതങ്ങള്‍ വിവരിച്ച് എല്‍സിയമ്മ. പ്രളയത്തില്‍ എല്ലാ നഷ്ടമായെന്ന സങ്കടമാണ് 68കാരിയായ എല്‍സിയമ്മ രാഹുലിനോടും പ്രിയങ്കയോടും പങ്കുവച്ചത്. ഇരുവരും എല്‍സിയമ്മയെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചു. പരാതിക്കു പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും ഇരുവരും നല്‍കി.

പ്രളയ ദുരിത്തിന് ഇരയായ എല്‍സിയമ്മയെ രാഹുലും പ്രിയങ്കയും കണ്ടകാര്യം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് രാഹുലും പ്രയങ്കയും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്.

ഇരുവരെയും സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് അവിടെ കാത്തു നിന്നത്. തുടര്‍ന്ന് കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രി സമര്‍പ്പിച്ച ശേഷം പുറത്തേക്കു വന്ന രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവദി പേരാണ് കാത്തു നിന്നത്. തുടര്‍ന്ന് നടത്തിയ റോഡ് ഷോയിലും പതിനായിരങ്ങള്‍ പങ്കെടുത്തു.

Also Read സ്‌ട്രെക്ച്ചറുമായി രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading