• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

നടി ദീപിക പദുക്കോൺ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

news18india
Updated: June 13, 2018, 4:44 PM IST
നടി ദീപിക പദുക്കോൺ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം
news18india
Updated: June 13, 2018, 4:44 PM IST
മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോൺ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. മുംബൈ വോർളി ഏരിയയിലുള്ള ബ്യൂമോണ്ടെ ടവേഴ്സിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ താമസക്കാരിൽ ഒരാളാണ് ദീപികയും.

അപ്പാസാഹേബ് മറാത്തെ മാർഗിലെ ബി വിങിലെ 33ാം നിലയിലുള്ള ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിൽ നിന്നാണ് തീ പടർന്നത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. തീ പടർന്ന ഉടൻ തന്നെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. പത്ത് ഫയർ എൻജിനുകളും അഞ്ച് ജംബോ ടാങ്കറുകളും ആംബുലൻസും സ്ഥലത്തെത്തി തീ അണയ്കക്കാനുള്ള ശ്രമം തുടരുകയാണ്.

അപകട സമയത്ത് 34 നിലകളുള്ള കെട്ടിടത്തിൽ ദീപിക ഉണ്ടായിരുന്നില്ലെന്നാണ് സൂചനകൾ. ദീപികയുടെ വീടും ഓഫീസും ഈ കെട്ടിടത്തിൽ തന്നെയാണ്. എന്നാൽ ഓഫീസിനോ വീടിനോ കേടുപാടുകൾ ഇല്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 90പേരെ കെട്ടിടത്തിൽ നിന്ന് മാറ്റിയതായി എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍