• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് ജീവന്‍മരണ പോരാട്ടം


Updated: June 23, 2018, 12:41 PM IST
ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് ജീവന്‍മരണ പോരാട്ടം
Soccer Football - World Cup - Group F - Germany vs Mexico - Luzhniki Stadium, Moscow, Russia - June 17, 2018 Germany's Mesut Ozil, Julian Draxler and Toni Kroos look dejected after Mexico's Hirving Lozano (not pictured) scored their first goal REUTERS/Kai Pfaffenbach

Updated: June 23, 2018, 12:41 PM IST
മോസ്‌കോ: നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ശനിയാഴ്ച വൈകിട്ട് നടക്കുന്ന മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ മാത്രമല്ല, പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ സ്വീഡനെതിരെ ശനിയാഴ്ച ജര്‍മനിക്ക് ജയിച്ചേ മതിയാകൂ.

സ്വീഡനോട് തോറ്റാല്‍ നിലവിലെ ലോകചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായ ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കും. സമനിലയായാല്‍ അവസാന മത്സരത്തില്‍ എതിരാളികളുടെ ഫലം നോക്കിയുള്ള കണക്കുകളുടെ കളിക്ക് കാത്തിരിക്കേണ്ടിവരും.

മെക്‌സിക്കന്‍ തിരമാലയില്‍ തകര്‍ന്നടിഞ്ഞത് ജര്‍മന്‍ നിരയുടെ ആത്മവിശ്വാസം തര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം സൂപ്പര്‍താരം മെസ്യൂട്ട് ഓസിലുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്‌നങ്ങളും ചാമ്പ്യന്‍നിരയെ അലട്ടുന്നു. തുര്‍ക്കി പ്രസിഡന്റ് രജാബ് തയിപ് ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തുര്‍ക്കിഷ് വംശജനായ ഓസില്‍ ജര്‍മനയില്‍ വിമര്‍ശനശരമേല്‍ക്കുകയാണ്. ആദ്യ മത്സരത്തിലെ ഓസിലിന്റെ മോശം പ്രകടനവും വിമര്‍ശകര്‍ ആയുധമാക്കിയിരിക്കുകയാണ്. മുന്‍ താരങ്ങളായ സ്റ്റെഫാന്‍ എഫന്‍ബര്‍ഗും ലോതര്‍ മത്തേവൂസും ഓസിലിനെതിരെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് കളിയിലൂടെ മറുപടി നല്‍കാന്‍ ഓസിലിന് അവസരം കിട്ടുമോയെന്ന് സംശയമാണ്. ഓസിലിന് പകരം മാര്‍ക്കോ റൂയിസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്. മുന്‍ കളിക്കാരും ഇതേ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ആ സമ്മര്‍ദം, പരിശീലകന്‍ ജോക്കിം ലോയ്ക്ക് മേല്‍ വന്നാല്‍ ഓസില്‍ കാഴ്ചക്കാരനായി പുറത്തിരിക്കേണ്ടിവരും.

ഒന്നോ രണ്ടോ മാറ്റത്തോടെയാകും ജര്‍മന്‍ നിര ഇന്ന് മൈതാനത്തിറങ്ങുക. മധ്യനിരയില്‍ സാമി ഖദീറയെ ഒഴിവാക്കാന്‍ സാധ്യതയേറെ. പകരക്കാരനായി ഐക്കെ ഗുണ്‍ഡോഗനെ ഉള്‍പ്പെടുത്തിയേക്കും. റൈറ്റ് ബാക്കായി കളിക്കുന്ന ജോഷ്വാ കിമ്മിച്ച്, അക്രമണത്തിലേക്ക് മൂന്നേറുമ്പോള്‍ പിന്‍ നിരയില്‍ ധാരാളം ഇടം ലഭിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ഇത് മുതലെടുത്തായിരുന്നു മെക്‌സിക്കോ കളിച്ചത്. ഗുണ്‍ഡോഗന്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും തോമസ് മുള്ളര്‍, ടിമോ വെര്‍ണര്‍ എന്നിവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും.

മറുവശത്ത് ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് സ്വീഡന്‍ നിര. മെക്‌സിക്കോ നടത്തിയതുപോലെ ഒരു അട്ടിമറിയിലൂടെ മൂന്ന് പോയിന്റ് കൂടി നേടി അടുത്ത റൗണ്ട് ഉറപ്പിക്കാനാണ് സ്വീഡന്‍ ലക്ഷ്യമിടുന്നത്.
First published: June 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍