• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിശക്കാതിരിക്കാൻ ഫുട്ബോൾ കളിച്ച ലുക്കാക്കു


Updated: June 19, 2018, 2:43 PM IST
വിശക്കാതിരിക്കാൻ ഫുട്ബോൾ കളിച്ച ലുക്കാക്കു
Romelu Lukaku. (Image: Getty Images)

Updated: June 19, 2018, 2:43 PM IST
ബെൽജിയത്തിനു വേണ്ടി രണ്ട് ഗോളുകൾ നേടി താരമായ റൊമേലു ലൂക്കാക്കുവിന്റെ ജീവിതം അജിജീവനത്തിന്റെ കഥയാണ്. കടുത്ത ജീവിത യാതനകളിൽ നിന്നും വളർന്നു വന്ന ഫുട്ബോളർ കൂടിയാണ് ലുക്കാക്കു.

പാനമയ്ക്കെതിരെ ജയം നേടി മടങ്ങുമ്പോൾ റൊമേലു ലൂക്കാക്കുവിന്റെ മനസിൽ നൊമ്പരങ്ങൾ ഏറെയുണ്ടായിരുന്നു. ദാരിദ്യം സഹിച്ച് ഫുട്ബോളിൽ എന്തൊക്കെയോ ആയി തീർന്നിട്ടും ബെൽജിയത്തിലെ ഒരു വിഭാഗം ജനത ഇപ്പോഴും തന്നെ അംഗീകരിക്കാത്തതിൽ ലൂക്കാക്കു ദുഖിതനാണ്. ദാരിദ്ര്യത്തിൽ നിന്ന് വന്നവനായതിനാലാകാം ഇതെന്നാണ് ലൂക്കാക്കു കരുതുന്നത്.

ബെൽജിയത്തിനായി രണ്ട് തവണ ഗോൾവല ചലിപ്പിച്ച റൊമേലു ലൂക്കാക്കുവിന് ബൂട്ടുകൾ വാങ്ങാന്‍ പണമില്ലാതെ ഫുട്ബോൾ കളിച്ച് വളർന്ന കുട്ടിക്കാലമാണുള്ളത്. ഫുട്ബോളറായിരുന്ന അച്ഛന്റെ ബൂട്ടിട്ട് ലൂക്കാക്കു കളി പഠിച്ചു. കൊടിയ ദാരിദ്ര്യത്തിന്റെ ഓർമകളാണത്.

അമ്മ എവിടെ നിന്നെങ്കിലും കടം വാങ്ങിയ റൊട്ടിയും പാലുമായിരുന്നു എല്ലാ നേരവും ഭക്ഷണം. പട്ടിണി കടുത്തപ്പോള്‍ പാലില്‍ വെള്ളം ചേര്‍ത്ത് അമ്മ നല്‍കിത്തുടങ്ങി. പണമടക്കാനില്ലാത്തതിനാല്‍ കേബിള്‍ കട്ട് ചെയ്തു. വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. കണ്ണീരുപ്പ് മാത്രം രുചിച്ച കാലമാണത്. വിശക്കാതിരിക്കാൻ റൊമേലു ലൂക്കാക്കു ഫുട്ബോൾ കളിച്ചു.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ സുഡുവിനെപ്പോലെ ജീവിതം കരുപ്പിടിപ്പിക്കാനാണ് ലൂക്കാക്കു കളിക്കാരനായത്. ദാരിദ്ര്യമില്ലാതെ ഭക്ഷണം കഴിച്ച് ജീവിക്കാൻ. അസാധാരണമായ ഒരു ജീവിത പോരാട്ടത്തിന്റെ അടയാളപ്പെടുത്തലാണ് ലുക്കാക്കു. ഇനി ഈ താരത്തെ ബെൽജിയം ഹൃദയത്തോട് ചെർക്കും.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍