കൂട്ടുകാരുടെ ഝിമ; നൊബേൽ പങ്കുവെച്ചത് രണ്ടാം ഭാര്യയ്ക്കൊപ്പം: അഭിജിത്ത് ബാനർജിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ

അമർത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേൽ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനർജി.

News18 Malayalam | news18
Updated: October 14, 2019, 6:16 PM IST
കൂട്ടുകാരുടെ ഝിമ; നൊബേൽ പങ്കുവെച്ചത് രണ്ടാം ഭാര്യയ്ക്കൊപ്പം: അഭിജിത്ത് ബാനർജിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ
നൊബേൽ സമ്മാനം
  • News18
  • Last Updated: October 14, 2019, 6:16 PM IST IST
  • Share this:
ന്യൂഡൽഹി: ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജി ഉൾപ്പെടെ മൂന്നുപേരാണ് ഈ വർഷത്തെ സാമ്പത്തിക നൊബേൽ സമ്മാനത്തിന് അർഹരായത്. ഭാര്യ എസ്തർ ഡഫ്‌ലോയ്ക്കും മൈക്കിൾ ക്രെമറിനും ഒപ്പമാണ് അഭിജിത്ത് നൊബേൽ സമ്മാനം പങ്കുവെച്ചത്. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നൊബേൽ ലഭിച്ചത്. അഭിജിത്ത് ബാനർജിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ.

1. കൊൽക്കത്തയിലാണ് അഭിജിത്ത് വിനായക് ബാനർജിയുടെ ജനനം. കൊൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ പ്രൊഫസർ ആയിരുന്ന നിർമല ബാനർജിയും കൊൽക്കത്ത പ്രസിഡൻസി കോളേജിലെ ഇക്കണോമിക്സ് വിഭാഗം തലവൻ ആയിരുന്ന ദിപക് ബാനർജിയുമാണ് മാതാപിതാക്കൾ.

2. സുഹൃത്തുക്കളും ബന്ധുക്കളും അഭിജിത്തിനെ വിളിച്ചിരുന്നത് ഝിമ എന്ന ഓമനപ്പേരിൽ ആയിരുന്നു.

3. നിലവിൽ അമേരിക്കൻ പൗരനായ അഭിജിത്ത് സൗത്ത് പോയിന്‍റ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന്, 1981ൽ പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബി എസ് സി ബിരുദം പൂർത്തിയാക്കി. തുടർന്ന് 1983ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന്, പി എച്ച് ഡി കരസ്ഥമാക്കുന്നതിനായി ഹാർവാഡ് സർവകലാശാലയിലേക്ക് പോയി.4. ഒരിക്കൽ മമത ബാനർജി പ്രസിഡൻസി കോളേജിൽ ഒരു മെന്‍റർ ഗ്രൂപ്പ് തുടങ്ങിയിരുന്നു. അഭിജിത്തും അതിൽ ഒരു അംഗമായിരുന്നു.5. ബാല്യകാലസഖി ആയിരുന്ന ഡോ അരുന്ധതി തുലി ബാനർജിയെ ആണ് അഭിജിത്ത് ബാനർജി ആദ്യം വിവാഹം കഴിച്ചത്. എം ഐ ടിയിൽ സാഹിത്യവിഭാഗം ലക്ചറർ ആയിരുന്നു അരുന്ധതി. ഇവർക്ക് ഒരു മകനുണ്ട്, കബിർ ബാനർജി. പിന്നീട്, അഭിജിത്തും അരുന്ധതിയും വിവാഹമോചിതരായി.

അഭിജിത്ത് ബാനർജി; നൊബേൽ നേടുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനായി ഈ കൊൽക്കത്തക്കാരൻ

6. നോട്ടു നിരോധനത്തെക്കുറിച്ച് അഭിജിത്ത് ബാനർജിക്ക് ശക്തമായ അഭിപ്രായം ഉണ്ടായിരുന്നു. തനിക്കൊരിക്കലും ഇതിനു പിന്നിലെ ലോജിക് മനസിലായിട്ടില്ലെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. 'ഒരാൾക്ക് വേണ്ടി എന്തിനാണ് 2000 ന്‍റെ നോട്ട് നൽകുന്നത്? നിലവിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് ഇതിന്‍റെ വേദനയെന്ന് ഞാൻ സംശയിക്കുന്നു.'- ഇതായിരുന്നു നോട്ട് നിരോധന കാലത്ത് അഭിജിത്ത് ബാനർജി പറഞ്ഞത്.

7. അഭിജിത്തിനൊപ്പം നൊബേൽ സമ്മാനം പങ്കുവെച്ച എസ്തർ ഡഫ്‌ലോയെ 2015ലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. 2012ൽ ഇവർക്ക് ഒരു കുഞ്ഞ് പിറന്നിരുന്നു. 1999ൽ മസാച്യൂറ്റെസ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി ചെയ്യാനെത്തിയ എസ്തറിന്‍റെ ജോയിന്‍റെ സൂപ്പർ വൈസർ ആയിരുന്നു അഭിജിത്ത്.

8. അമർത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേൽ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനർജി.

9. നൊബേൽ സമ്മാനത്തിന് അർഹനായ ഒമ്പതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനർജി.

10. അഭിജിത്ത് ബാനർജിയും ഭാര്യ എസ്തർ ഡഫ്‌ലോയും നോബേൽ സമ്മാനം പങ്കിടുന്ന ആറാമത്തെ ദമ്പതിമാരാണ്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading