വാഷിംഗ്ടൺ: ടെക്സാസ് നദിയിൽ നീന്തുന്നതിനിടെ മസ്തിഷ്കം ഭക്ഷണമായി കഴിക്കുന്ന അപൂർവ അമീബ ബാധിച്ചതിനെ തുടർന്ന് യു എസിൽ പത്തു വയസുകാരി മരിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. സെപ്തംബർ ആദ്യമായിരുന്നു ലിലി മാ അവന്ത് അവധിക്കാലം ആഘോഷിക്കാൻ ടെക്സാസിൽ എത്തിയത്. ടെക്സാസ് നദിയിൽ കുളിച്ച പെൺകുട്ടിക്ക് പിന്നീട് തലവേദനയും പനിയും അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യം വളരെ പെട്ടെന്നു തന്നെ അങ്ങേയറ്റം വഷളായതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്, ഫോർത്ത് വോർത്തിലെ കുക്ക് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി യു എസ് മുഴുവൻ പരമാവധി ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മരട് ഫ്ലാറ്റ് പൊളിക്കൽ ഒഴിവാക്കാന്‍ നിയമവഴി തേടും; സർക്കാർ ശ്രമങ്ങൾക്ക് സർവകക്ഷിയോഗം പിന്തുണ
നീന്തുന്നതിനിടയിൽ അമീബ മൂക്കിനുള്ളിൽ കൂടി പ്രവേശിക്കുകയായിരുന്നുവെന്ന് ടെക്സാസിലെ ആരോഗ്യവകുപ്പ് പറഞ്ഞു. അമീബ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിച്ച് തുടങ്ങി. അതേസമയം, ഇത്തരത്തിലുള്ള രോഗം അപൂർവമാണെന്ന് വിദഗ്ദർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Death news, Texas, Washington