• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെ രക്ഷിക്കാൻ തീവ്രശ്രമം


Updated: July 7, 2018, 12:42 PM IST
ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെ രക്ഷിക്കാൻ തീവ്രശ്രമം

Updated: July 7, 2018, 12:42 PM IST
ബാങ്കോക്ക്: തായ്‌ലൻഡിൽ ഗുഹക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും അവരുടെ പരിശീലകനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഗുഹക്കുള്ളിൽ വെള്ളം കുറഞ്ഞത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിച്ചതായി തായ്‌ലൻഡ് സർക്കാർ അറിയിച്ചു. കുട്ടികളെ രക്ഷിക്കാനായി നൂറോളം ദ്വാരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതേ സമയം ഗുഹക്കുള്ളിൽ ഓക്സിജന്റെ അളവ് കുറയുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനിടെ മുൻ നേവി ഉദ്യോഗസ്ഥൻ മരിച്ചിട്ടും ഗുഹക്കുള്ളിൽ നിന്ന് ഫുട്ബോൾ താരങ്ങളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രാണവായു ലഭിക്കാഞ്ഞതിനെ തുടർന്നായിരുന്നു നേവി ഉദ്യോഗസ്ഥന്റെ മരണം. ഗുഹക്കുള്ളിൽ വെള്ളം കുറഞ്ഞതായാണ് റിപ്പോർട്ട്. എങ്കിലും കുട്ടികളെ പുറത്തെത്തിക്കാറായിട്ടില്ല. നേവി ഉദ്യോഗസ്ഥന്റെ മരണത്തോടെ കുട്ടികളുടെ കാര്യത്തിൽ ആശങ്ക വർധിച്ചെങ്കിലും ഭയക്കേണ്ട സാഹചര്യമില്ലെന്ന് തായ്‌ലൻഡ് സർക്കാരും രക്ഷാപ്രവർത്തനം നടത്തുന്ന നേവി ഉദ്യോഗസ്ഥരും അറിയിച്ചു. ഗുഹക്കുള്ളിൽ ഓക്സിജന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ ഓക്സിജൻ നേരിട്ട് ഗുഹക്കുള്ളിലേക്ക് കടത്തിവിടാനുള്ള ഒരുക്കത്തിലാണ് രക്ഷാപ്രവർത്തകർ.

ഇതിനിടെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോ കുട്ടികളെ ലോകകപ്പ് ഫൈനൽ കാണാൻ റഷ്യയിലേക്ക് ക്ഷണിച്ചു. ഈ മാസം 15ന് നടക്കുന്ന ഫൈനലിന് മുൻപ് കുട്ടികളെ ഗുഹക്കുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ച മുൻപാണ് ഫുട്ബോൾ താരങ്ങളും അവരുടെ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങിയത്.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍