• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ദുബായ് വിമാനത്താവളത്തില്‍ വ്യജരേഖ കണ്ടെത്താന്‍ 'റെട്രോ ചെക്ക്'; പിടിച്ചെടുത്തത് 1043 രേഖകള്‍


Updated: December 19, 2018, 8:08 AM IST
ദുബായ് വിമാനത്താവളത്തില്‍ വ്യജരേഖ കണ്ടെത്താന്‍ 'റെട്രോ ചെക്ക്'; പിടിച്ചെടുത്തത് 1043 രേഖകള്‍

Updated: December 19, 2018, 8:08 AM IST
ദുബായ്: ഡിജിറ്റല്‍ പരിശോധനാ സംവിധാനത്തിലൂടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള 1043 വ്യാജ യാത്രാ രേഖകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫേറിനേഴ്‌സ് അഫേഴ്‌സാണ് (GDFRA) ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

വിദേശ രാജ്യത്തു നിന്നുള്ള കുറ്റവാളികള്‍ ദുബായിലേക്ക് വ്യാജരേഖകളുമായി കടക്കുന്നത് തടയാനാണ് വിമാനത്താവളത്തില്‍ ഡിജിറ്റല്‍ പരിശോധനാ സംവിധാനം ഒരുക്കിയത്. ഇത്തരത്തില്‍ വ്യാജരേഖകളുമായി എത്തിയവരെ അവരുടെ രാജ്യത്തേക്ക് മടക്കി അയച്ചെന്നും ജി.ഡി.ആര്‍.എഫ്.എ വ്യക്തമാക്കി.

Also Read വാറ്റ് നടപ്പാക്കില്ല; ഖത്തർ ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം
Loading...

Also Read ബീച്ചിൽ അതിഥിയുടെ അശ്ലീലം: മാപ്പു പറഞ്ഞ് ദുബായ് ബീച്ച് ക്ലബ്

അത്യാധുനിക പരിശോധനാ സംവിധാനം ഉപയോഗിച്ച് വ്യാജരേഖകള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വ്യാജരേഖകളുമായി എത്തുന്നവരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച 1700 ഓളം പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തുന്നതിനായി റെട്രോ ചെക്ക് എന്ന ഉപകരണമാണ് ഇവിടെ ഉപയോഗിക്കുന്നത്. പാസ്‌പോര്‍ട്ടുകളിലെ ഫോസ്ഫറിക് മഷി , മൈക്രോസ്‌കോപ്പിക്ക് വാട്ടര്‍മാര്‍ക്ക്, അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍ മാത്രം വായിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ എന്നിവ ഈ ഉപകരണത്തിലൂടെ മനസിലാക്കാന്‍ സാധിക്കും.

First published: December 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍