• HOME
  • »
  • NEWS
  • »
  • world
  • »
  • Landslide | 20 മണിക്കൂർ ഫ്രിഡ്ജിനുള്ളിൽ; മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നുകാരൻ 

Landslide | 20 മണിക്കൂർ ഫ്രിഡ്ജിനുള്ളിൽ; മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നുകാരൻ 

20 മണിക്കൂറിലധികം ഫ്രിഡ്ജിൽ കഴിയേണ്ടി വന്ന ജാസ്മി ഏറെ അവശനായിരുന്നു

  • Share this:
ഫിലിപ്പൈൻസിൽ (Philippines) കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ (Landslide) നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട 11കാരന്റെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. 20 മണിക്കൂറിലധികം ഫ്രിഡ്ജിൽ അഭയം തേടിയാണ് ഈ ബാലൻ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത്. ദുരന്ത സമയത്ത് വളരെ പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു ഐഡിയയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. വെള്ളിയാഴ്ച സിജെ ജാസ്മി എന്ന കുട്ടി കുടുംബത്തോടൊപ്പം വീട്ടിലായിരുന്ന സമയത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ഉഷ്ണമേഖലാ കൊടുങ്കാറ്റായ മെഗിയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും ചെളിയുമാണ് പ്രദേശത്തെ ഒട്ടാകെ ബാധിച്ചത്. ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലുള്ള കുട്ടിയുടെ വീട് പൂർണ്ണമായും ചെളിയിൽ മുങ്ങി.

പ്രകൃതിക്ഷോഭം തന്റെ പ്രദേശത്ത് ആകമാനം നാശം വിതച്ചപ്പോൾ രക്ഷപ്പെടാനായാണ് ജാസ്മി ഫ്രിഡ്ജിൽ കയറി ഒളിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 20 മണിക്കൂറിലധികം ഫ്രിഡ്ജിൽ കഴിയേണ്ടി വന്ന ജാസ്മി ഏറെ അവശനായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോനാസ് എറ്റിസാണ് ജാസ്മിയെ കണ്ടെത്തിയത്. ലെയ്‌റ്റെ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടത്താനെത്തിയതായിരുന്നു പോലീസ് സംഘം.

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഓൺലൈനിൽ വൈറലായി മാറുകയും ചെയ്തു. രക്ഷാപ്രവർത്തകർ കുട്ടിയെ സ്ട്രെച്ചറിലേയ്ക്ക് മാറ്റുന്നതും മറ്റും വീഡിയോയിൽ കാണാം. മണ്ണിടിച്ചിലിൽ കുട്ടിയുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ കുട്ടി ബോധരഹിതനായിരുന്നില്ല. തനിയ്ക്ക് വിശക്കുന്നുവെന്നാണ് കുട്ടി ആദ്യം രക്ഷാപ്രവർത്തകരോട് പറഞ്ഞത്.

ജാസ്മിയെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും കാലിന്റെ ഒടിവിനായുള്ള ചികിത്സ നൽകുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

Also Read-Pak Women's University | പെണ്‍കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാക് സര്‍വകലാശാല; ലംഘിച്ചാല്‍ 5,000 രൂപ പിഴ

ജാസ്മിയുടെ 13 വയസ്സുള്ള സഹോദരനും മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇളയ സഹോദരനെയും അമ്മയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തുണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ ഇവരുടെ അച്ഛൻ മരിച്ചിരുന്നു.

ഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും 172 പേർ മരിക്കുകയും 20 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ചെളിയും മറ്റ് അവശിഷ്ടങ്ങളും കാരണം കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനവും തടസ്സപ്പെടുന്നുണ്ട്. പോലീസും സൈന്യവും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Also Read-Sweden | സ്വീഡൻ കലാപം: കുടിയേറ്റക്കാരെ അകറ്റി നിർത്തേണ്ടതുണ്ടോ? സമാനസംഭവങ്ങൾ സൂചിപ്പിക്കുന്നത്

മണ്ണിടിച്ചിൽ എന്നത് ഒരുസ്ഥലത്തെ ഒരു ലയർ മണ്ണ് ഒലിച്ചു പോകുന്ന അവസ്ഥ ആണ്. ഇത് ഉരുൾ പൊട്ടലിന്റെ അത്രയും ഭീകരം അല്ല. കാരണം പെയ്യുന്ന മഴവെള്ളം തങ്ങി നിന്ന് മൃദുവായ ഭാഗത്തെ മണ്ണ് ഇളകി ഒലിച്ചു പോരുന്നത് കൊണ്ട് കുറച്ചു സ്ഥലത്തു മാത്രമേ അപകടം ഉണ്ടാവുകയുള്ളൂ.
Published by:Jayesh Krishnan
First published: