HOME » NEWS » World » 11 YEAR OLD MUSLIM BOY QUESTIONED FOR ALLEGED LINKS TO TERRORISM GH

അധ്യാപകൻ ഒരു വാക്ക് കേട്ടത് തെറ്റായി; മുസ്ലീം ബാലനെ തീവ്രവാദ ബന്ധം ആരോപിച്ച് ചോദ്യം ചെയ്തു

കുട്ടിയെ തീവ്രവാദ ബന്ധം ആരോപിച്ച് ചോദ്യം ചെയ്തതിന് പിന്നിൽ അധ്യാപകന്റെ തെറ്റിദ്ധാരണയാണ്. സ്കൂളിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാതാപിതാക്കൾ

News18 Malayalam | news18-malayalam
Updated: June 29, 2021, 9:13 PM IST
അധ്യാപകൻ ഒരു വാക്ക് കേട്ടത് തെറ്റായി; മുസ്ലീം ബാലനെ തീവ്രവാദ ബന്ധം  ആരോപിച്ച് ചോദ്യം ചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
യുകെയിലെ വാർ‌വിക്ഷയറിൽ 11കാരനായ മുസ്ലിം ആൺകുട്ടിയെ തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് ചോദ്യം ചെയ്തു. സ്കൂളിലെ അധ്യാപകർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് സർക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം (പ്രിവന്റ് പ്രോഗ്രാം) കുട്ടിയെ ചോദ്യം ചെയ്തത്. ഞായറാഴ്ച്ചയായിരുന്നു സംഭവം.

എന്നാൽ കുട്ടിയുടെ കുടുംബം പറയുന്നതനുസരിച്ച്, ധാരാളം പണം കൈവശമുണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്ന ടീച്ചറുടെ ചോദ്യത്തിന് മറുപടിയായി കുട്ടി പറഞ്ഞത് “അടിച്ചമർത്തപ്പെട്ടവർക്ക് ദാനം ചെയ്യും” (give alms to the oppressed) എന്നാണ്. എന്നാൽ അധ്യാപകൻ ഇത് മനസ്സിലാക്കിയത് “അടിച്ചമർത്തപ്പെട്ടവർക്ക് ആയുധം നൽകും” (give arms to the oppressed) എന്നാണ്. തുട‍ർന്ന് ഇക്കാര്യം ടീച്ചർ അധികൃതരെ അറിയിക്കുകയും ചെയ്തു.

പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ചെത്തിയത്. കാര്യങ്ങൾ വ്യക്തമായതോടെ കേസ് തള്ളി. എന്നാൽ ആൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂളിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്. ഇത് വംശത്തെയും മതത്തെയും അടിസ്ഥാനമാക്കിയുള്ള മുദ്രകുത്തലാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. മകന് എതിരെ തെറ്റായ ആരോപണമുയർത്തിയതിന് രേഖാമൂലമുള്ള ക്ഷമാപണം, നഷ്ടപരിഹാരം, കുട്ടിയുടെ റെക്കോർഡിൽ നിന്ന് പരാതി നീക്കം ചെയ്യൽ എന്നിവയാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read- പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് തുക്കാറാമിന്റെ പേര്; അജ്മൽ കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന് ആദരം

കേസ് വേഗത്തിൽ തള്ളിയെങ്കിലും, ഇക്കാര്യത്തിൽ അതീവ ദു:ഖിതരാണെന്ന് ദി ഗാർഡിയനുമായി സംസാരിച്ച മാതാപിതാക്കൾ പറഞ്ഞു. മകന്റെ റെക്കോ‍ർഡുകളിൽ ഇത് രേഖയായി മാറുമോയെന്നാണ് മാതാപിതാക്കളുടെ ഭയം. യുകെയിൽ നിലവിലുള്ള പ്രിവന്റ് പ്രോഗ്രാം റദ്ദാക്കണമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ആറ്റിക് മാലിക് ആവശ്യപ്പെട്ടതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

എന്താണ് യുകെയിലെ പ്രിവന്റ് പ്രോഗ്രാം
ഫിനാൻഷ്യൽ ടൈംസ് ന്റെറിപ്പോർട്ട് അനുസരിച്ച്, 2003ലാണ് യുകെയിൽ പ്രിവന്റ് പ്രോഗ്രാം ആരംഭിച്ചത്. എന്നാൽ 2005 ലെ 7/7 ലണ്ടൻ ബോംബാക്രമണത്തിന് ശേഷം 52 പേർ കൊല്ലപ്പെട്ടതോടെയാണ് പ്രിവന്റ് പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായത്. 2019ൽ പ്രിവന്റ് പ്രോ​ഗ്രാമിലൂടെ 1,200 പേർ തീവ്രവാദത്തിൽ നിന്ന് പിന്തിരിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Also Read- ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ

രക്ഷക‍ർത്താക്കളെ വിവരം അറിയിച്ച് അവരുടെ പിന്തുണ പോലുള്ള മാർഗ്ഗങ്ങളിലൂടെ ചെറിയ കേസുകൾ പരിഹരിക്കപ്പെടുമ്പോൾ വലിയ തീവ്രവാദ ബന്ധങ്ങളും മറ്റും ചാനൽ എന്നറിയപ്പെടുന്ന പ്രിവന്റ് പ്രോ​​ഗ്രാമിന്റെ ഏറ്റവും ഉയർന്ന തലമാണ് അന്വേഷിക്കുന്നത്. യുകെയിലെ പ്രിവന്റ് പ്രോഗ്രാം ഇതിനുമുമ്പും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. മുൻകാലങ്ങളിലും സമാനമായ തെറ്റിദ്ധാരണകളെത്തുടർന്ന് കുട്ടികളെ പ്രിവന്റിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരിയ്ക്കൽ ഒരു നഴ്സറി വിദ്യാ‍ർത്ഥി വെള്ളരിക്കയിൽ (കുക്കുമ്പ‍ർ) തന്റെ പിതാവിന്റെ ചിത്രം വരച്ചതിന് ടീച്ചർ കുക്കർ ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
Published by: Rajesh V
First published: June 29, 2021, 8:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories