നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • തുർക്കിയിൽ വൻ ഭൂകമ്പം; 12 പേർ കൊല്ലപ്പെട്ടു; നാനൂറിലേറെ പേർക്ക് പരിക്ക്

  തുർക്കിയിൽ വൻ ഭൂകമ്പം; 12 പേർ കൊല്ലപ്പെട്ടു; നാനൂറിലേറെ പേർക്ക് പരിക്ക്

  ജനപ്രിയ അവധിക്കാല ലക്ഷ്യസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങളിൽ തകർന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും തെരുവുകളിൽ ഉയർന്ന കൂമ്പാരങ്ങളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ആളുകളെയും കാണാം

  turkey-earthquake

  turkey-earthquake

  • Share this:
   ഇസ്താംബുൾ; തുർക്കിയിൽ വെള്ളിയാഴ്ച പടിഞ്ഞാറൻ തീരത്തും ഗ്രീസിന്റെ ചില ഭാഗങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെടുകയും 419 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചതാണ് ഇക്കാര്യം. കിഴക്കൻ ഈജിയൻ കടൽ ദ്വീപായ സമോസിൽ രണ്ടുപേർ മരിച്ചതായി ഗ്രീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 14 ആയതായി പബ്ലിക് ടെലിവിഷൻ ഇആർടി പറഞ്ഞു.

   ഭൂകമ്പത്തിൽ സമോസിൽ ഒരു ചെറിയ സുനാമിയുണ്ടായതായും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും ഗ്രീക്ക് പബ്ലിക് ടെലിവിഷൻ അറിയിച്ചു. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഗ്രീക്ക് പട്ടണമായ കാർലോവാസിയിൽ നിന്ന് 14 കിലോമീറ്റർ (ഏകദേശം ഒമ്പത് മൈൽ) അകലെയുള്ള സമോസിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

   ഭൂകമ്പത്തിന് തുർക്കി സർക്കാരിന്റെ ദുരന്ത ഏജൻസി 6.6 തീവ്രത രേഖപ്പെടുത്തിയപ്പോൾ ഗ്രീസിലെ ഭൂകമ്പ ഏജൻസി 6.7 ആണ് രേഖപ്പെടുത്തിയത്. തുർക്കിയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചത് ഈജിയൻ റിസോർട്ട് നഗരമായ ഇസ്മിറിലും പരിസരത്തും ആണ്, ഏകദേശം 30 ലക്ഷം ആളുകൾ താമസിക്കുന്ന സ്ഥലമാണിത്.

   ജനപ്രിയ അവധിക്കാല ലക്ഷ്യസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങളിൽ തകർന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും തെരുവുകളിൽ ഉയർന്ന കൂമ്പാരങ്ങളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ആളുകളെയും കാണാം. "ഓ എന്റെ ദൈവമേ!" തകർന്ന കെട്ടിടത്തിന് സമീപം ഒരു വഴിയാത്രക്കാരന്‍റെ നിലവിളി തുർക്കിയിൽ വൈറലായി. മറ്റൊന്നിൽ, കെട്ടിടാവശിഷ്ടങ്ങളിൽ ഒരു സ്ത്രീയെ കണ്ണീരണഞ്ഞ് ജീവനോടെ പുറത്തെടുക്കുമ്പോൾ ആൾക്കൂട്ടം ആശ്വാസമേകുകയും കരഘോഷം മുഴക്കുകയും ചെയ്യുന്നത് കാണാം.

   20 കെട്ടിടങ്ങൾ തകർന്നതായി ഇസ്മിർ മേയർ ടങ്ക് സോയർ സിഎൻഎൻ തുർക്കിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ ഇസ്മിറിനടുത്തുള്ള ഒരു പട്ടണത്തിലെ തെരുവുകളിലൂടെ കടൽക്ഷോഭത്തിൽ നിന്ന് വെള്ളം ഒഴുകുന്നതായി കാണിച്ചു. കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കട്ടിയുള്ളപുക ഉയരുന്ന ചിത്രങ്ങളും പുറത്തുവന്നു.
   Published by:Anuraj GR
   First published: