• HOME
 • »
 • NEWS
 • »
 • world
 • »
 • പാകിസ്ഥാനിൽ 1200 വര്‍ഷം പഴക്കമുള്ള വാല്‍മീകി ക്ഷേത്രം നവീകരിക്കാനൊരുങ്ങുന്നു

പാകിസ്ഥാനിൽ 1200 വര്‍ഷം പഴക്കമുള്ള വാല്‍മീകി ക്ഷേത്രം നവീകരിക്കാനൊരുങ്ങുന്നു

പാക്കിസ്ഥാനലുടനീളമുള്ള 200 ഗുരുദ്വാരകളുടെയും 150 ക്ഷേത്രങ്ങളുടെയും മേല്‍നോട്ടം ETPB വഹിക്കുന്നുണ്ട്

 • Last Updated :
 • Share this:
  പാകിസ്ഥാനിലെ (Pakistan) ലാഹോറിലുള്ള (Lahore) 1200 വര്‍ഷം പഴക്കമുള്ള വാല്‍മീകി ക്ഷേത്രം (Valmiki temple) നവീകരിക്കാനൊരുങ്ങുന്നു. വര്‍ഷങ്ങളോളം ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ (Christian family) ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം ഉണ്ടായിരുന്നത്. നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2022 ജൂലൈയിലാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇവാക്യു ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് (ETPB) സ്വന്തമാക്കിയത്. ETPB ഒരു പാക്കിസ്ഥാന്‍ സംഘടനയാണ്. ഇന്ത്യ പാക്ക് വിഭജനത്തിന് ശേഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേയ്ക്ക് മടങ്ങിയപ്പോൾ മുതല്‍ പാക്കിസ്ഥാനിലെ ക്ഷേത്രങ്ങളും ഭൂമിയും സംരക്ഷിച്ച് പോരുന്നത് ഇവരാണ്. ETPB പാക്കിസ്ഥാനലുടനീളമുള്ള 200 ഗുരുദ്വാരകളുടെയും 150 ക്ഷേത്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നുണ്ട്. ലാഹോറില്‍ കൃഷ്ണ ക്ഷേത്രം കഴിഞ്ഞാല്‍ ആളുകള്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നത് വാല്‍മീകി ക്ഷേത്രത്തില്‍ മാത്രമാണ്.

  ക്ഷേത്രം കൈവശപ്പെടുത്തിയ ക്രിസ്ത്യന്‍ കുടുംബം ഹിന്ദുമതം സ്വീകരിച്ചതായി  അവകാശപ്പെടുന്നുണ്ട്. 20 വര്‍ഷത്തോളമാണ് ഈ കുടുംബം ക്ഷേത്രം കൈവശം വെച്ചിരുന്നത്. വാല്‍മീകി സമുദായത്തിൽപ്പെട്ടവരെ മാത്രമേ കുടുംബം ഈ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ അനുവദിച്ചിരുന്നുള്ളൂ.

  പുതിയ പദ്ധതി അനുസരിച്ച് വാല്‍മീകി ക്ഷേത്രം നവീകരിക്കുമെന്ന് ETBP വക്താവ് അമീര്‍ ഹാഷ്മി പറഞ്ഞു. നൂറിലധികം ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തി. ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ആദ്യമായി ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.

   Also Read- ജാതിമതഭേദമില്ലാതെ എല്ലാ വിശ്വാസികളും സന്ദർശിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രം; കാരണമറിയാം

  ക്ഷേത്രഭൂമി ഇറ്റിബിപിയ്ക്ക് നല്‍കിയതായി റവന്യൂ രേഖകളിലുണ്ട്. എന്നാല്‍, സ്വത്തിന്റെ ഉടമകള്‍ കുടുംബമാണെന്ന് അവര്‍ അവകാശപ്പെടുന്നു. മാത്രമല്ല, ഇത് സംബന്ധിച്ച് അവര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. 1992ലെ ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം നടന്നതിന് തൊട്ടുപിന്നാലെ കുറച്ചാളുകള്‍ വാല്‍മീകി ക്ഷേത്രം ആക്രമിച്ചിരുന്നു. ഇവിടുത്തെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും സമീപത്തെ കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

  പാക്കിസ്ഥാന്‍ സുപ്രീംകോടതി വിഷയത്തില്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു ടീമിനെ രൂപീകരിച്ചതായി ഇറ്റിബിപി വക്താവ് വ്യക്തമാക്കി. ശുപാര്‍ശകളില്‍ ക്ഷേത്രം പുതുക്കിപ്പണിയണം എന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടിബിപിയ്ക്ക് ക്ഷേത്രം പുനസ്ഥാപിക്കാനായില്ല.

  അതേസമയം, ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസില്‍ 22 പേര്‍ക്ക് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മെയ് മാസത്തിലായിരുന്നു സംഭവം. 2021 ജൂലൈയിലാണ് ലാഹോറില്‍ നിന്ന് 590 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ ജില്ലയില്‍ ഗണപതി ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. എട്ട് വയസ്സായ കുട്ടി ഖബര്‍സ്ഥാനെ അപമാനിച്ചെന്നാരോപിച്ചാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.

  രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും വടികളുമെടുത്ത് ക്ഷേത്രത്തില്‍ വിന്യസിച്ചിരുന്ന പൊലീസുകാരെ ആക്രമിക്കുകയും ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍, ചുവരുകള്‍, വാതിലുകള്‍, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ നശിപ്പിച്ചിരുന്നു.

  കേസില്‍ 84 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളുടെ വിചാരണ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിചാരണ അവസാനിച്ചത്. ബുധനാഴ്ച എടിസി ജഡ്ജി നസീര്‍ ഹുസൈന്‍ വിധി പ്രഖ്യാപിച്ചു. 22 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ച ജഡ്ജി ബാക്കിയുള്ള 62 പേരെ വെറുതെവിട്ടിരുന്നു.
  Published by:Arun krishna
  First published: