• HOME
  • »
  • NEWS
  • »
  • world
  • »
  • ഷിക്കാഗോയില്‍ പാർട്ടിക്കിടെ വെടിവയ്പ്; 13 പേർക്ക് പരിക്ക്; 4 പേർ ഗുരുതരാവസ്ഥയിൽ

ഷിക്കാഗോയില്‍ പാർട്ടിക്കിടെ വെടിവയ്പ്; 13 പേർക്ക് പരിക്ക്; 4 പേർ ഗുരുതരാവസ്ഥയിൽ

16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് വെടിയേറ്റത്

News18

News18

  • Last Updated :
  • Share this:
    ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്.

    വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് വെടിയേറ്റത്. സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യംചെയ്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റെയാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍നിന്ന് തോക്കുകളും പിടിച്ചെടുത്തു.

    ഏപ്രിലിൽ മാസത്തിൽ കൊല്ലപ്പെട്ട ബന്ധുവിന്റെ ഓർമ്മയ്ക്കാണ് ഞായറാഴ്ച പാർട്ടി നടത്തിയതെന്ന് പൊലീസ് പട്രോൾ ചീഫ് ഫ്രെഡ് വാലർ പറഞ്ഞു.

    ഈ വർഷം ഡിസംബർ പകുതി വരെ ഷിക്കാഗോയിൽ 475 പേരാണ് വെടിവയ്പ്പുകളിൽ കൊല്ലപ്പെട്ടത്.  2018 ൽ ഇത് 549 ആയിരുന്നു. ചിക്കാഗോ പൊലീസിന്റെ കണക്കനുസരിച്ച് 2016 ൽ ഏകദേശം 750 പേരാണ് കൊല്ലപ്പെട്ടത്.
    Published by:Aneesh Anirudhan
    First published: